ടൗൺ റോട്ടറി ക്ലബ് താലൂക്ക് ആശുപത്രിയിൽ ചാര് ബഞ്ചുകൾ നൽകി
Saturday, July 27, 2024 7:36 AM IST
വൈ​​ക്കം: ടൗ​​ൺ റോ​​ട്ട​​റി ക്ല​​ബ് താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ ഒ​​പി വി​​ഭാ​​ഗ​​ത്തി​​ൽ ആ​​റ് സ്റ്റീ​​ൽ ചാ​​ര്​ ബ​​ഞ്ചു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ദി​​വ​​സേ​​ന 1200 ഓ​​ളം രോ​​ഗി​​ക​​ൾ ഒ​​പി​​യി​​ൽ ചി​​കി​ത്സ തേ​​ടു​​ന്ന ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തു​​ന്ന​​വ​​ർ​​ക്ക് ഇ​​രി​​ക്കാ​​ൻ പ​​രി​​മി​​ത​​മാ​​യ സൗ​​ക​​ര്യ​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്.

ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രു​​ടെ ആ​​വ​​ശ്യ​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് റോ​​ട്ട​​റി ക്ല​​ബ് 18 പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യ​​ത്. ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ജോ​​യി മാ​​ത്യു​​വി​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ആ​​ശു​​പ​​ത്രി ഹാ​​ളി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ സി.​​കെ. ആ​​ശ എം​​എ​​ൽ​​എ ആ​​ശു​​പ​​ത്രി ആ​​ർ​​എം​​ഒ ഡോ. ​​എ​​സ്.​​കെ. ഷീ​​ബ​​യ്ക്ക് ന​​ൽ​​കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ പ്രീ​​ത രാ​​ജേ​​ഷ് മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


മു​​നി​​സി​​പ്പ​​ൽ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ടി. സു​​ഭാ​​ഷ്, പി.​​എ. സു​​ധീ​​ര​​ൻ, ബി​​ന്ദു ഷാ​​ജി, ഡോ. ​​എ.​​ഡി. ശ്രീ​​കു​​മാ​​ർ, ഡോ. ​​മ​​നോ​​ജ്, കെ.​​എ​​സ്. വി​​നോ​​ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.