നൂറു​മേ​നി സീ​സ​ണ്‍-2 മ​ഹാ​സം​ഗ​മം ഇ​ന്ന്
Saturday, July 27, 2024 7:22 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ബൈ​​ബി​​ള്‍ അ​​പ്പൊ​​സ്ത​​ലേ​​റ്റി​​ന്‍റെ​​യും മാ​​ക് ടി​വി യു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്ത​​പ്പെ​​ട്ട നൂ​​റു​​മേ​​നി സീ​​സ​​ണ്‍ -2 ​ഗ്രാ​​ന്‍റ് ഫി​​നാ​​ലെ മ​​ത്സ​​ര​​ത്തി​​ല്‍ കു​​ട​​മാ​​ളൂ​​ര്‍ സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക​​യി​​ലെ സി​​ജു തോ​​മ​​സ് ജോ​​ണ്‍, ഏ​​ലി​​യാ​​മ്മ ജോ​​ണ്‍, എ​​യ്ഞ്ച​​ല്‍ മേ​​രി തോ​​മ​​സ്, ഷാ​​രോ​​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ കു​​റ്റി​​ക്കാ​​ട്ട് കു​​ടും​​ബം ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി.

ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ള്‍ പോ​​ങ്ങം​​മൂ​​ട് സെ​ന്‍റ് അ​​ല്‍​ഫോ​​ന്‍​സ ഇ​​ട​​വ​​ക​​യി​​ലെ കെ.​​കെ. തോ​​മ​​സ്, ലി​​സി തോ​​മ​​സ് കു​​രി​​ശും​​മൂ​​ട്ടി​​ല്‍ ഫാ​​മി​​ലി​​യും പാ​​റേ​​ല്‍ സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക​​യി​​ലെ ടി.​​ടി. ജോ​​ണ്‍, നി​​ര്‍​മ​​ല ജോ​​ണ്‍, ക്രി​​സ് ജോ​​ണ്‍ കു​​ഭം​​വേ​​ലി കു​​ടും​​ബ​​ത്തി​​നും ല​​ഭി​​ച്ചു. നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ള്‍ പ​​ഴ​​വ​​ങ്ങാ​​ടി മാ​​ര്‍ സ്ലീ​​വ ഇ​​ട​​വ​​ക​​യി​​ലെ മോ​​ന്‍​സി ആ​​ന്‍റ​ണി, റോ​​സ​​മ്മ മോ​​ന്‍​സി, ആ​​ന്‍റ​ണി അ​​തു​​ല്‍ മോ​​ന്‍​സി ക​​ണ്ട​​ത്തി​​ല്‍ കു​​ടും​​ബ​​ത്തി​​നും കു​​റ​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​ക​​യി​​ലെ എ.​​ടി. ജോ​​ബ്, മ​​റി​​യാ​​മ്മ ജോ​​ബ് എ​​ന്നി​​വ​​രും നേ​​ടി.


വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജെ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ മ​​ത്സ​​ര​​ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു. ഡോ. ​​റൂ​​ബി​​ള്‍ രാ​​ജ് ഗ്രാ​​ന്‍റ് ഫി​​നാ​​ലെ മ​​ത്സ​​ര​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്‍​കി. സ​​മ്മാ​​ന​​ദാ​​ന​​വും മ​​ഹാ​​സം​​ഗ​​മ​​വും ഇ​​ന്ന് രാ​​വി​​ലെ 8.30ന് ​​എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കും.

മ​​ഹാ​​സം​​ഗ​​മം സീ​​റോമ​​ല​​ബാ​​ര്‍ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്‍​കും.​

സ​​ന്തോ​​ഷ് മ​​രി​​യ​​സ​​ദ​​നം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍, നൂ​​റു​​മേ​​നി ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, ഡോ.​ ​റൂ​​ബി​​ള്‍ രാ​​ജ്, ജോ​​സ് ചാ​​ക്കോ ന​​ടു​​ക്കേ​​തി​​ല്‍, ഡോ.​​പി.​സി. ​അ​​നി​​യ​​കു​​ഞ്ഞ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.