വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം : അഞ്ചലില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി
1451616
Sunday, September 8, 2024 5:56 AM IST
അഞ്ചല്‍: ആയുഷ് ഹോമിയോ വകുപ്പും, ദേശീയ ആയുഷ് മിഷനും സംയുക്തമായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.
അഞ്ചല്‍ പനയഞ്ചേരി ശിശുവിഹാറില്‍ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .നൗഷാദ് ഉദ്ഘാടനം ചെയ്തു. വാർധക്യത്തിലെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് നൗഷാദ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പഞ്ചായത്തംഗം ഉമാദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അംബികാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ തോയിത്തല മോഹനൻ, പഞ്ചായ അംഗം ദീപ്തി, ഡോ. കെ. എല്‍. ജസി തുടങ്ങിയവർ പ്രസംഗിച്ചു. നൂറോളം വയോജനങ്ങള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു .