വ​​ത്തി​​ക്കാ​​ന്‍ സം​​ഘം കേ​​ര​​ള​​ത്തി​​ല്‍
Friday, July 26, 2024 11:20 PM IST
കോ​​ട്ട​​യം: ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​നി​​ല്‍​നി​​ന്നു​​ള്ള എ​​ക്യു​​മെ​​നി​​ക്ക​​ല്‍ സം​​ഘം മ​​ല​​ങ്ക​​ര ഓ​​ര്‍​ത്ത​​ഡോ​​ക്സ് സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യെ ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ല്‍ സ​​ന്ദ​​ര്‍​ശി​​ച്ചു ച​​ര്‍​ച്ച ന​​ട​​ത്തി. വ​​ത്തി​​ക്കാ​​നി​​ല്‍​നി​​ന്നു​​മു​​ള്ള സ​​ഭൈ​​ക്യ സം​​വാ​​ദ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു സ​​ന്ദ​​ര്‍​ശ​​നം.

മാ​​ര്‍​ത്തോ​​മ്മാ ന​​സ്രാ​​ണി​​ക​​ളു​​ടെ പൊ​​തു​​സ​​ഭാ പാ​​ര​​മ്പ​​ര്യ​​ങ്ങ​​ളും നി​​ല​​വി​​ലു​​ള്ള മാ​​ര്‍​ത്തോ​​മ്മാ ന​​സ്രാ​​ണി സ​​ഭാ സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ല്‍ നി​​ല​​നി​​ല്‍​ക്കു​​ന്ന സ​​ഭൈ​​ക്യ ബ​​ന്ധ​​ങ്ങ​​ളും കൂ​​ടു​​ത​​ല്‍ ആ​​ഴ​​ത്തി​​ല്‍ മ​​ന​​സി​​ലാ​​ക്കാ​​നും പ​​ഠി​​ക്കാ​​നു​​മാ​​ണ് സം​​ഘം എ​​ത്തി​​യ​​ത്.


ഓ​​ര്‍​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രാ​​യ ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദി​​മി​​ത്രി​​യോ​​സ്, ഏ​​ബ്ര​​ഹാം മാ​​ര്‍ സ്തേ​​ഫാ​​നോ​​സ്, ഫാ. ​​അ​​ശ്വി​​ന്‍ ഫെ​​ര്‍​ണാ​​ണ്ട​​സ്, ഡീ​​ക്ക​​ന്‍ ജി​​തി​​ന്‍ മാ​​ത്യു ഫി​​ലി​​പ്പ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നു സ്വീ​​ക​​രി​​ച്ചു.