കെ. ​​ചി​​റ്റി​​ല​​പ്പ​​ള്ളി ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി ചേ​​ര്‍​ന്നു റോ​​ട്ട​​റി ക്ല​​ബ് : 250 കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് ഭ​​വ​​ന​​നി​​ര്‍​മാ​​ണ ഫ​​ണ്ട് ന​​ല്‍​കും
Friday, July 26, 2024 11:20 PM IST
കോ​​ട്ട​​യം: കെ. ​​ചി​​റ്റി​​ല​​പ്പ​​ള്ളി ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി ചേ​​ര്‍​ന്നു റോ​​ട്ട​​റി ക്ല​​ബ് 250 കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് ഭ​​വ​​ന​​നി​​ര്‍​മാ​​ണ ഫ​​ണ്ട് ന​​ല്‍​കും. ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ലെ ബി​​പി​​എ​​ല്‍ വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​ക്കാ​​ണ് ഉ​​ദ​​യ​​കി​​ര​​ണ്‍ പ​​ദ്ധ​​തി​​യി​​ലൂ​​ടെ ഭ​​വ​​ന​​നി​​ര്‍​മാ​​ണ ഫ​​ണ്ട് ന​​ല്‍​കു​​ന്ന​​ത്. രോ​​ഗി​​ക​​ള്‍, വി​​ധ​​വ​​ക​​ള്‍, വി​​ക​​ലാം​​ഗ​​ര്‍, 65 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള​​വ​​ര്‍ എ​​ന്നി​​വ​​ര്‍​ക്ക് മു​​ന്‍​ഗ​​ണ​​ന​​യു​​ണ്ട്.

അ​​ഞ്ച് സെ​​ന്‍റ് സ്ഥ​​ലം പേ​​രി​​ലു​​ണ്ടാ​​ക​​ണം. അ​​ടു​​ത്ത ജൂ​​ണ്‍ 30നു ​​മു​​മ്പ് പ​​ദ്ധ​​തി പൂ​​ര്‍​ത്തീ​​ക​​രി​​ക്കും. 450 സ്‌​​ക്വ​​യ​​ര്‍​ഫീ​​റ്റ് വി​​സ്തീ​​ര്‍​ണ​​മു​​ള്ള വീ​​ടി​​നു​​ള്ള പ​​ണ​​മാ​​ണ് ന​​ല്‍​കു​​ന്ന​​ത്. പ്ര​​ദേ​​ശ​​ത്തെ റോ​​ട്ട​​റി ക്ല​​ബ് മു​​ഖേ​​ന അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കാം. ചി​​റ്റി​​ല​​പ്പ​​ള്ളി ഫൗ​​ണ്ടേ​​ഷ​​ന്‍ നാ​​ല് ഗ​​ഡു​​ക്ക​​ളാ​​യി മൂ​​ന്നു ല​​ക്ഷം രൂ​​പ​​യും നാ​​ല് ല​​ക്ഷം രൂ​​പ റോ​​ട്ട​​റി ക്ല​​ബും ഗു​​ണ​​ഭോ​​ക്താ​​വും ചേ​​ര്‍​ന്ന് സ്വ​​രൂ​​പി​​ച്ചും പ​​ദ്ധ​​തി പൂ​​ര്‍​ത്തീ​​ക​​രി​​ക്ക​​ണം.


സെ​​പ്റ്റം​​ബ​​ര്‍ 10നു ​​മു​​മ്പ് അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്ക​​ണം. ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍ റോ​​ട്ട​​റി ക്ല​​ബ്ബു​​മാ​​യോ ഉ​​ദ​​യ​​കി​​ര​​ണ്‍ ജി​​ല്ലാ ചെ​​യ​​ര്‍​മാ​​നു​​മാ​​യോ ബ​​ന്ധ​​പ്പെ​​ട​​ണം. 94470 55563. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സു​​ധി ജ​​ബാ​​ര്‍, കേ​​ണ​​ല്‍ കെ.​​ജി. പി​​ള്ള, ജി​​ത്തു സെ​​ബാ​​സ്റ്റ്യ​​ന്‍, ജോ​​ഷി ചാ​​ണ്ടി, ഹ​​ര​​ണ്‍ ബാ​​ബു, എ​​ന്‍.​​ടി. ഏ​​ബ്ര​​ഹാം, അ​​നു കു​​ര്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.