ജി​​ല്ല​​യി​​ലെ മൂ​​ന്നി​​ട​​ങ്ങ​​ളി​​ല്‍ ത​​ദ്ദേ​​ശ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്: വോ​​ട്ടെ​​ടു​​പ്പ് 30ന് ​​രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ല്‍ ആ​​റു​​വ​​രെ
Friday, July 26, 2024 11:20 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ മൂ​​ന്നി​​ട​​ങ്ങ​​ളി​​ല്‍ 30നു ​​ത​​ദ്ദേ​​ശ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യി. പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ പൂ​​വ​​ന്‍​തു​​രു​​ത്ത് (വാ​​ര്‍​ഡ് 20), വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ പൊ​​ങ്ങ​​ന്താ​​നം (11), വൈ​​ക്കം ചെ​​മ്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ കാ​​ട്ടി​​ക്കു​​ന്ന് (1) എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ​​ന​​ച്ചി​​ക്കാ​​ട്ട് ഭ​​ര​​ണം യു​​ഡി​​എ​​ഫി​​നും വാ​​ക​​ത്താ​​നം, ചെ​​മ്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ഭ​​ര​​ണം എ​​ല്‍​ഡി​​എ​​ഫി​​നു​​മാ​​ണ്. മൂ​​ന്നു വാ​​ര്‍​ഡു​​ക​​ളി​​ലെ​​യും ഫ​​ലം ഭ​​ര​​ണ​​ത്തെ ബാ​​ധി​​ക്കി​​ല്ല.

പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ല്‍ 23 വാ​​ര്‍​ഡു​​ക​​ളാ​​ണു​​ള്ള​​ത്. യു​​ഡി​​എ​​ഫ് -ഒ​​ന്‍​പ​​ത്, എ​​ല്‍​ഡി​​എ​​ഫ്- എ​​ട്ട്, ബി​​ജെ​​പി - അ​​ഞ്ച്, സ്വ​​ത​​ന്ത്ര​​ന്‍- ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ക്ഷി​​നി​​ല. 20-ാം വാ​​ര്‍​ഡ് എ​​ല്‍​ഡി​​എ​​ഫ് അം​​ഗ​​ത്തി​​നു സ​​ര്‍​ക്കാ​​ര്‍ ജോ​​ലി ല​​ഭി​​ച്ച​​തോ​​ടെ രാ​​ജി വ​​ച്ച​​തി​​നാ​​ലാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ല്‍ 20 വാ​​ര്‍​ഡു​​ക​​ള്‍. ക​​ക്ഷി​​നി​​ല: യു​​ഡി​​എ​​ഫ്- ഏ​​ഴ്, എ​​ല്‍​ഡി​​എ​​ഫ്- 12, സ്വ​​ത​​ന്ത്ര​​ന്‍- ഒ​​ന്ന്. യു​​ഡി​​എ​​ഫ് അം​​ഗം മ​​രി​​ച്ച​​തി​​നാ​​ലാ​​ണ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ചെ​​മ്പ് പ​​ഞ്ചാ​​യ​​ത്തി​​ല്‍ 15 വാ​​ര്‍​ഡു​​ക​​ളു​​ണ്ട്. യു​​ഡി​​എ​​ഫ്- അ​​ഞ്ച്, എ​​ല്‍​ഡി​​എ​​ഫ്- ഒ​​ന്‍​പ​​ത്, ബി​​ജെ​​പി -ഒ​​ന്ന്. ഒ​​ന്നാം വാ​​ര്‍​ഡ് എ​​ല്‍​ഡി​​എ​​ഫ് അം​​ഗം ശാ​​ലി​​നി മ​​ധു തു​​ട​​ര്‍​ച്ച​​യാ​​യി പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി​​ക​​ളി​​ല്‍ ഹാ​​ജ​​രാ​​കാ​​തെ വ​​ന്ന​​തോ​​ടെ അ​​യോ​​ഗ്യ​​യാ​​യി.

30ന് ​​രാ​​വി​​ലെ ഏ​​ഴു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് പോ​​ളിം​​ഗ്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന വാ​​ര്‍​ഡു​​ക​​ളു​​ടെ പ​​രി​​ധി​​യി​​ലെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും സ​​ര്‍​ക്കാ​​ര്‍ ഓ​​ഫീ​​സു​​ക​​ള്‍​ക്കും 30നും ​​പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് 29, 30 തീ​​യ​​തി​​ക​​ളി​​ലും ക​​ള​​ക്ട​​ര്‍ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. 31നാ​​ണ് വോ​​ട്ടെ​​ണ്ണ​​ല്‍.