മെ​​ഡി​​. കോ​​ള​​ജ് ഭൂ​​ഗ​​ർ​​ഭ​​പാ​​ത ഓ​​ണ​​ത്തി​​നു തു​​റ​​ക്കും
Friday, July 26, 2024 11:20 PM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നു​​ള്ള ഭൂ​​ഗ​​ർ​​ഭ​​പാ​​ത ഓ​​ണ​​ത്തി​​ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ. ക​​ള​​ക്‌​​ട​​റേ​​റ്റ് വി​​പ​​ഞ്ചി​​ക കോ​​ൺ​​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ലാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഭൂ​​ഗ​​ർ​​ഭ പാ​​ത​​യ്ക്കു​​ള്ളി​​ൽ ലൈ​​റ്റു​​ക​​ൾ അ​​ട​​ക്കം സ​​ജ്ജീ​​ക​​രി​​ച്ച് മ​​നോ​​ഹ​​ര​​മാ​​യാ​​ണു നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്.

മേ​​ൽ​​ക്കൂ​​ര​​കൂ​​ടി പ​​ണി​​ത് ഭൂ​​ഗ​​ർ​​ഭ​​പാ​​ത​​യി​​ലൂ​​ടെ​​യെ​​ത്തു​​ന്ന​​വ​​ർ​​ക്ക് ഔ​​ട്ട്‌​​പേ​​ഷ്യ​​ന്‍റ് വി​​ഭാ​​ഗ​​ത്തി​​ൽ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യി എ​​ത്തു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് വി​​ക​​സ​​ന സ​​മി​​തി ഒ​​രു​​ക്ക​​ണം. ഭൂ​​ഗ​​ർ​​ഭ​​പാ​​ത​​യി​​ൽ 24 മ​​ണി​​ക്കൂ​​റും സു​​ര​​ക്ഷാ​​ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ക്കു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​ന​​വും ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി ഒ​​രു​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, ആ​​ശു​​പ​​ത്രി വി​​ക​​സ​​ന​​സ​​മി​​തി അ​​ധ്യ​​ക്ഷ​​നാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ർ ജോ​​ൺ വി. ​​സാ​​മു​​വ​​ൽ, ഡോ. ​​വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സ്, ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.