കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ആ​രോ​ഗ്യ അ​വ​ലോ​ക​ന യോ​ഗം
Friday, July 26, 2024 10:08 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ആ​രോ​ഗ്യ അ​വ​ലോ​ക​ന യോ​ഗം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി. നി​പ്പ, മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മു​ന്നൊ​രു​ക്ക​ങ്ങ​ൾ, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ​താ​യും അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി​യു​ടെ വ്യാ​പ​നം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലേ​ക്കാ​ൾ വ​ർ​ധി​ച്ച​താ​യും ഇ​തു ത​ട​യാ​നു​ള്ള ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം വി​ല​യി​രുത്തി.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ ഫ​ണ്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി വ​ർ​ധി​പ്പി​ക്കും. വി​വി​ധ ഗ്രാ​ന്‍റു​ക​ൾ ല​ഭ്യ​മാ​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്, ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ളും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു.


ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണു​മെ​ന്നും ര​ണ്ടാം​ഘ​ട്ട യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ആ​ർ. ശ്രീ​കു​മാ​ർ, കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, ബി​നോ​യ് വ​ർ​ഗീ​സ്, കെ.​എ​സ്. റം​ലാ​ബീ​ഗം, വി.​പി. റെ​ജി, നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി വി. ​സോ​മ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ൻ സാ​റാ മാ​ത്യു, ഡെ​പ്യൂ​ട്ടി ഡി​എം​ഒ പി.​കെ. ബി​ൻ​സി, ആ​യു​ഷ് ഡി​എം​ഒ ഡോ. ​ടി. അ​മ്പി​ളി കു​മാ​രി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത്, ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.