സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി താ​ക്കോ​ല്‍​ദാ​നം
Friday, July 26, 2024 10:08 PM IST
മു​ത്തോ​ലി: സ്നേ​ഹ​ദീ​പം ഭ​വ​ന​പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള 37-ാം സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​മ​ര്‍​പ്പ​ണം മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ മീ​ന​ച്ചി​ല്‍ വാ​ര്‍​ഡി​ല്‍ ലോ​ക​സ​ഞ്ചാ​രി​യും പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മെം​ബ​റു​മാ​യ സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര നിർവഹിച്ചു.

മീ​ന​ച്ചി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​രു​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ടം വെ​ള്ളി​യേ​പ്പ​ള്ളി ര​ണ്ട് വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ എ​ട്ട് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഒ​ന്‍​പ​താം സ്നേ​ഹ​വീ​ട് നി​ര്‍​മി​ച്ച​ത്. നി​ര്‍​മാ​ണ​ത്തി​നാ​യി സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ഫാ​രി ചാ​ന​ലാ​ണ് നാ​ല് ല​ക്ഷം രൂ​പ സൊ​സൈ​റ്റി​ക്ക് ന​ല്‍​കി​യ​ത്. പ്ര​ഫ. കെ.​ടി. ഫി​ലി​പ്പ് ക​ഴു​ത്തു​വീ​ട്ടി​ല്‍ വെ​ള്ളി​യേ​പ്പ​ള്ളി​യാ​ണ് വീ​ടി​ന്‍റെ ത​റ​യു​ടെ നി​ര്‍​മാ​ണ​ത്തി​നു​ള്ള തു​ക ന​ല്‍​കി​യ​ത്.


യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ൺ​ജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍, കാ​രു​ണ്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പു​ര​യി​ടം, ഡോ. ​ദി​വാ​ക​ര​ന്‍ നാ​യ​ര്‍ വാ​ക്ക​പ്പു​ലം, ബേ​ബി ക​പ്പ​ലു​മാ​ക്ക​ല്‍, മു​ത്തോ​ലി സ്നേ​ഹ​ദീ​പം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കാ​വു​കാ​ട്ട്, കെ.​സി. മാ​ത്യു കേ​ള​പ്പ​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.