അ​ന്നാ​മ്മ​യു​ടെ തി​രു​നാ​ള​ില്‍ അ​ന്ന​ക്കു​ട്ടി​യു​ടെ സ​വി​ധ​ത്തി​ല്‍ തു​ട​ക്കം
Friday, July 26, 2024 10:08 PM IST
ഭ​ര​ണ​ങ്ങാ​നം: പാ​ലാ രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി​ക്ക് തു​ട​ക്ക​മി​ട്ട​ത് വി​ശു​ദ്ധ അ​ന്നാ​മ്മ​യു​ടെ തി​രു​നാ​ളി​ല്‍. ബാ​ല്യ​കൗ​മാ​ര​ങ്ങ​ളി​ല്‍ അ​ന്ന​ക്കു​ട്ടി​യെ​ന്ന് വി​ളി​ക്ക​പ്പെ​ട്ടി​രു​ന്ന വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ട​ത്തി​ന് സ​മീ​പ​മാ​ണ് ജൂബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തി​രി​തെ​ളി​ഞ്ഞ​തെ​ന്നും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ദൈ​വ​മാ​താ​വി​ന്‍റെ അ​മ്മ​യാ​യ വി​ശു​ദ്ധ അ​ന്നാ​മ്മ​യു​ടെ തി​രു​നാ​ളി​ല്‍ മാ​തൃ​ഭ​ക്തി​യു​ടെ പ്ര​ചാ​ര​ക​രാ​യ അനേ​കം തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളു​ള്ള രൂ​പ​ത​യു​ടെ പ്ലാറ്റി​നം ജൂ​ബി​ലി ആ​രം​ഭി​ച്ചു​വെ​ന്ന​ത് മ​രി​യ​ഭക്ത​രു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​പ്പി​ച്ചു.