പാ​ലാ ച​രി​ത്ര​വും ഓ​ര്‍​മ​ക​ളും ഉ​റ​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ലം: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
Friday, July 26, 2024 10:08 PM IST
ഭ​ര​ണ​ങ്ങാ​നം: പാ​ലാ ച​രി​ത്ര​വും ഓ​ര്‍​മ​ക​ളും ഉ​റ​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. രൂ​പ​ത പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യ്ക്ക് മു​ന്നോ​ടി​യാ​യി സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

പാ​ലാ​യെ​ന്ന ര​ണ്ട​ക്ഷ​ര​ത്തി​ന് ഒ​രു​പാ​ട് അ​ര്‍​ഥാ​ന്ത​ര​ങ്ങ​ളു​ണ്ട്. ച​രി​ത്ര​ത്തി​ലെ നൈ​പു​ണ്യം തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യ​ണം. സ​ഭാ​ത​ല​വ​നോ​ട് ചേ​ര്‍​ന്നുപ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ ഏ​റെ വ​ള​രാ​നാ​കും. സ​ഭാ​സ്നേ​ഹ​വും സ​മു​ദാ​യ​സ്നേ​ഹ​വും ഒ​രു​മി​ച്ചു​പോ​കു​ന്ന പാ​ലാ മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഏ​റെ വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ണെ​ന്നും മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. രൂ​പ​ത​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ മാ​തൃ​രൂ​പ​ത​യാ​യ ച​ങ്ങ​നാ​ശേ​രി വ​ലി​യ പി​ന്‍​ബ​ല​വും സ​ഹ​ക​ര​ണ​വും ന​ല്‍​കു​ന്ന​താ​യും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.