മ​രു​ന്നു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തിയെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന്
Friday, July 26, 2024 10:08 PM IST
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക്കെ​തി​രാ​യി വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. മ​രു​ന്നു​ക​ൾ സം​ബ​ന്ധി​ച്ച സ്റ്റോ​ക്കും ര​ജി​സ്റ്റ​റും പ​രി​ശോ​ധി​ച്ച് കൃ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി മാ​റ്റി സ്ഥാ​പി​ക്കും എ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പു​തി​യ ഡോ​ക്ട​ർ ചാ​ർ​ജെ​ടു​ക്കു​ക​യും സ​ബ് സെ​ന്‍റ​റു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​റെ നി​യ​മി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രാ​യ രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 31 മു​ത​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ക​ർ​ക്കി​ട​ക കി​റ്റ് വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.


പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, കെ.​ജി. രാ​ജേ​ഷ്, അ​ഭി​ലാ​ഷ് ബാ​ബു എ​ന്നി​വ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.