ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക്ക് എം​​​പി ഫ​​​ണ്ടി​​​ല്‍നി​​​ന്ന​​് അനു​​​വ​​​ദി​​​ച്ച ആം​​​ബു​​​ല​​​ന്‍സി​​​ന്‍റെ താ​​​ക്കോ​​​ല്‍ കൈ​​​മാ​​​റ്റം നാ​​​ളെ
Friday, July 26, 2024 7:33 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക വി​​​ക​​​സ​​​ന ഫ​​​ണ്ടി​​​ല്‍നി​​​ന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച ആം​​​ബു​​​ല​​​ന്‍സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​യോ​​​ഗം ചേ​​​രു​​​ന്ന സ്ഥ​​​ലം സം​​​ബ​​​ന്ധി​​​ച്ചു ത​​​ര്‍ക്കം. വി​​​ഷ​​​യം ച​​​ര്‍ച്ച​​​ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ആ​​​ശു​​​പ​​​ത്രി കോ​​​ണ്‍ഫ​​​റ​​​ന്‍സ് ഹാ​​​ളി​​​ല്‍ ചേ​​​ര്‍ന്ന അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗ​​​മാ​​​ണ് ത​​​ര്‍ക്ക​​​ത്തി​​​ല്‍ ക​​​ലാ​​​ശി​​​ച്ച​​​ത്.

കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ജം​​​ഗ്ഷ​​​നി​​​ല്‍ സ്റ്റേ​​​ജു​​​കെ​​​ട്ടി ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് എം​​​പി​​​യു​​​ടെ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി​​​യി​​​ലെ പ്ര​​​തി​​​നി​​​ധി പി.​​​എ​​​ന്‍. നൗ​​​ഷാ​​​ദ് ഉ​​​ന്ന​​​യി​​​ച്ച ആ​​​വ​​​ശ്യ​​​ത്തോ​​​ടാ​​​ണ് ഇ​​​ട​​​ത് അം​​​ഗ​​​ങ്ങ​​​ള്‍ വി​​​യോ​​​ജി​​​ച്ച​​​ത്. വി​​​ഷ​​​യ​​​ത്തെ യു​​​ഡി​​​എ​​​ഫ് അം​​​ഗ​​​ങ്ങ​​​ള്‍ അ​​​നു​​​കൂ​​​ലി​​​ച്ചു.

ആ​​​ശു​​​പ​​​ത്രി​​​ക്കു​​​പു​​​റ​​​ത്ത് ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി​​​യു​​​ടെ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് യോ​​​ഗ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചാ​​​ല്‍ ഓ​​​ഡി​​​റ്റ് ഒ​​​ബ്ജക്​​​ഷ​​​ന്‍ ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​പ്പ് ന​​​ല്‍കി​​​യി​​​രു​​​ന്നു. വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച് ച​​​ര്‍ച്ച​​​ചെ​​​യ്ത് ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ യോ​​​ഗം മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ ബീ​​​ന ജോ​​​ബി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.


വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ മാ​​​ത്യൂ​​​സ് ജോ​​​ര്‍ജ്, ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ട് ഡോ. ​​​പ്ര​​​സീ​​​ദ, മാ​​​നേ​​​ജ്‌​​​മെന്‍റ് ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​സി. ജോ​​​സ​​​ഫ്, പി.​​​എ​​​ച്ച്. നാ​​​സ​​​ര്‍, കെ.​​​റ്റി. തോ​​​മ​​​സ്, മു​​​ഹ​​​മ്മ​​​ദ് സി​​​യാ, ലി​​​നു ജോ​​​ബ്, ജോ​​​സു​​​കു​​​ട്ടി നെ​​​ടു​​​മു​​​ടി, കു​​​ര്യ​​​ന്‍ തൂ​​​മ്പു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ര്‍ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കെ​​​എ​​​സ്ആ​​​ര്‍ടി​​​സി ജം​​​ഗ്ഷ​​​നി​​​ല്‍ ന​​​ട​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ആം​​​ബു​​​ല​​​ന്‍സി​​​ന്‍റെ താ​​​ക്കോ​​​ല്‍ദാ​​​നം കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി നി​​​ര്‍വ​​​ഹി​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു. സ്റ്റേ​​​ജ് കെ​​​ട്ടാ​​​ന്‍ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​മ്മി​​​റ്റി​​​യു​​​ടെ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്കി​​​ല്ലെ​​​ന്നും യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി.