എ​ട്ട് സെ​ക്ക​ൻ​ഡി​ൽ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല ചൊ​ല്ലി ലോ​കറി​ക്കാ​ർ​ഡി​ലേക്ക് ര​ണ്ട​ര വ​യ​സു​കാ​ര​ൻ
Friday, July 26, 2024 7:33 AM IST
വൈ​ക്കം: എ​ട്ടു സെ​ക്ക​ൻ​ഡി​ൽ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല ചൊ​ല്ലി ലോ​ക റെ​ക്കാ​ർ​ഡ് നേ​ടിയ ര​ണ്ട​ര വ​യ​സു​കാ​ര​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ചെ​മ്പ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ജു​നൈ​ദ് മ​ൻ​സി​ലി​ൽ ജു​നൈ​ദ് മു​ഹ​മ്മ​ദി​ന്‍റെ​യും സു​ഫ്ന സു​ൽ​ത്താ​ന​യു​ടെ​യും മ​ക​ൻ ഇ​സി​യാ​ൻ മു​ഹ​മ്മ​ദാ​ണ് റെ​ക്കാ​ർ​ഡു​ക​ളു​ടെ പെ​രു​മ​ഴ​യി​ൽ നാ​ടി​ന്‍റെ പൊ​ന്നോ​മ​ന​യാ​യി മാ​റി​യ​ത്.

അ​മ്മ സു​ഫ്ന കു​ഞ്ഞി​നെ ഉ​റ​ക്കു​ന്ന​തി​നാ​യി പാ​ടു​ന്ന പാ​ട്ടു​ക​ളും വീ​ട്ടി​ലെ പ്രാ​ർ​ഥ​ന​ക​ളും ഇ​സി​യാ​ൻ തെ​റ്റു​കൂ​ടാ​തെ ഓ​ർ​ത്ത് പാ​ടു​ന്ന​ത് ക​ണ്ടാ​ണ് ഇ​സി​യാ​നെ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല പ​ഠി​പ്പി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​സി​യാ​ൻ അ​ക്ഷ​ര​മാ​ല സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കം ചൊ​ല്ലിക്കേട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല ചൊ​ല്ലു​ന്ന​തി​ന്‍റെ വീ​ഡി​യോ വേ​ൾ​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സ് അ​ധി​കൃ​ത​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​ത്.

ര​ണ്ടു​വ​യ​സി​നും മൂ​ന്നു​വ​യ​സി​നു​മി​ട​യി​ലു​ള്ള ഒ​രു കു​ട്ടി ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല ഏ​റ്റ​വും വേ​ഗ​ത്തി​ൽ ചൊ​ല്ലി​യ​ത് പ​രി​ഗ​ണി​ച്ചാ​ണ് ലോ​ക റിക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ച​ത്. പി​ന്നീ​ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കാ​ർ​ഡ്സി​ലും ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡി​ലും ഇ​സി​യാ​ൻ മു​ഹ​മ്മ​ദ് ഇ​ടം​പി​ടി​ച്ചു.


ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലെ ന​ഴ്സ​റി​പാ​ട്ടു​ക​ളും മാ​പ്പി​ള​പ്പാ​ട്ടും ഈ​ണ​ത്തി​ൽ പാ​ടു​ന്ന ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ നി​ര​വ​ധി മൃ​ഗ​ങ്ങ​ളു​ടെ​യും പ​ഴം പ​ച്ച​ക്ക​റി​ക​ളു​ടെ​യും പേ​രു​ക​ളും പ​റ​യും.

ലോ​ക​റി​ക്കാ​ർ​ഡ് ല​ഭി​ച്ച​തോ​ടെ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ ഈ ​കൊ​ച്ചു​മി​ടു​ക്ക​നെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ലൈ​ബ്ര​റി​യും വി​വി​ധ സം​ഘ​ട​ന​ക​ളും സ​മ്മാ​നം ന​ൽ​കി അ​നു​മോ​ദി​ച്ചു.

തേ​വ​ര ഹെ​വ​ൻ​ലി വേ​ൾ​ഡ് ടൂ​ർ​സി​ലെ മാ​നേ​ജ​രാ​യ പി​താ​വ് ജു​നൈ​ദ് മു​ഹ​മ്മ​ദും മാ​താ​വ് സു​ഫ്ന സു​ൽ​ത്താ​ന​യും മ​ക​ന്‍റെ ക​ഴി​വു​ക​ളെ വി​ക​സി​പ്പി​ക്കാ​നാ​യി സ്നേ​ഹ​വാ​യ്പോ​ടെ ഒ​പ്പ​മു​ണ്ട്.