സ്‌​നേ​ഹ​ഭ​വ​ന​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു
Friday, July 26, 2024 7:33 AM IST
ഞീ​ഴൂ​ര്‍: നി​ത്യ​സ​ഹാ​യ​ക​ന്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​ടാ​രം ഭ​വ​ന​പ​ദ്ധ​തി​യി​ലെ എ​ട്ടാ​മ​ത്തെ ഭ​വ​ന​ത്തി​ന് ത​റ​ക്ക​ല്ലി​ട്ടു. ഞീ​ഴൂ​ര്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട് ആ​ശീ​ര്‍വ​ദി​ച്ച ക​ല്ല്, വീ​ടു ല​ഭി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ ഇ​ള​യ​കു​ട്ടി​യും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ര്‍ന്നു സ്ഥാ​പി​ച്ചു. അ​മ്മ​യും ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ളു​മു​ള്ള കു​ടും​ബം സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ അ​മ്മ പ​ല​യി​ട​ത്താ​യി വീ​ട്ടു​ജോ​ലി ചെ​യ്യു​ക​യാ​ണ്.

ഭ​വ​ന​നി​ര്‍മാ​ണ​ത്തി​നാ​യി പ​ത്ത് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ല്‍കി​യ​ത് മ​ണി​മ​ല എം.​സി. ജോ​സ​ഫും മ​ക​ന്‍ റെ​നി ജോ​സ​ഫു​മാ​ണ്. എം.​സി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ പ​രേ​ത​യാ​യ സാ​റാ​മ്മ ജോ​സ​ഫ് മ​ണി​മ​ല​യു​ടെ സ്മ​ര​ണ​യ്ക്കാ​യി​ട്ടാ​ണ് സ്ഥ​ലം കൈ​മാ​റി​യ​ത്. യോ​ഗ​ത്തി​ല്‍ സാ​റാ​മ്മ മെ​മ്മോ​റി​യ​ല്‍ എ​ൻ​ഡോ​വ്മെ​ന്‍റ് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍ഥി സ്‌​നേ​ഹ ജ​യ​ന് റെ​നി ജോ​സ​ഫ് കൈ​മാ​റി. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല ദി​ലീ​പ്, തോ​മ​സ് അ​ഞ്ചെ​മ്പി​ല്‍, സി​റി​യ​ക് ജോ​സ​ഫ് അ​രു​ണാ​ശേ​രി, ഡി​വൈ​ന്‍ ബാ​ബു, ജി​യോ കു​ന്ന​ശേ​രി​ല്‍, പോ​ള്‍ മ​ങ്കു​ഴി​ക്ക​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.