വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Friday, July 26, 2024 7:33 AM IST
ത​ല​യോ​ല​പ​റ​മ്പ്: വൈ​ക്കം താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി, ത​ല​യാേ​ല​പ്പറ​മ്പ് ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി, എ​സ്പി​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹോ​മി​യോ വൈ​ദ്യപ​രി​ശോ​ധ​നാ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.

എ.​ജെ. ജോ​ൺ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. ഷാ​ജി​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ. അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ​സ്. വ​സു​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്. ശ്രീ​ല​ത, ഡോ. ​ഹേ​മ ജി. ​നാ​യ​ർ, സി. ​മാ​യാ​ദേ​വി, പി.​കെ. ഉ​ഷാ​കു​മാ​രി, ജ​യി​ൻ കു​മാ​ർ, പി. ​സു​ശീ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.