വ​ൺ​വേ തെ​റ്റി​ച്ച് ഭാ​ര​വ​ണ്ടി​ക​ൾ; വൈ​ക്ക​ത്ത് ഗ​താ​ഗ​തക്കുരു​ക്ക്
Friday, July 26, 2024 7:20 AM IST
വൈ​ക്കം: വ​ൺ​വേ തെ​റ്റി​ച്ച് ടോ​റ​സ​ട​ക്ക​മു​ള്ള ഭാ​ര​വ​ണ്ടി​ക​ൾ വൈ​ക്കം ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ഗ​താ​ഗ​തക്കുരു​ക്കി​നി​ട​യാ​ക്കു​ന്നു. ദി​വ​സേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ തെ​റ്റി​ച്ച് പ​ടി​ഞ്ഞാ​റെ​ന​ട, വ​ട​ക്കേ​ന​ട, തെ​ക്കേ​ന​ട റോ​ഡി​ലൂ​ടെ ന​ഗ​ര​ത്തി​ലെ​ത്തു​ന്നു.

തി​ര​ക്കേ​റി​യ വ​ലി​യ ക​വ​ല​യി​ൽ ഹോം ​ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ചാ​ൽ ഗ​താ​ഗ​തക്കുരു​ക്ക് നി​യ​ന്ത്രി​ക്കാ​നാ​കും. സൈ​ൻ ബോ​ർ​ഡു​ക​ൾ ഒ​ന്നും ത​ന്നെ വ​ലി​യ ക​വ​ല​യി​ൽ ഇ​ല്ല.


സ്കൂ​ൾ തു​റ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.