മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ 49-ാം ച​ര​മ​വാ​ര്‍ഷി​കാ​ച​ര​ണം ഇ​ന്ന്
Friday, July 26, 2024 7:20 AM IST
കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ 49-ാം ച​ര​മ​വാ​ര്‍ഷി​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശു​ശ്രൂ​ഷ​ക​ള്‍ കോ​ട്ട​യം ക്രി​സ്തു​രാ​ജാ ക്നാ​നാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്നു ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. തു​ട​ര്‍ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ അ​നു​സ്മ​ര​ണ പ്രാ​ര്‍ത്ഥ​ന ന​ട​ത്തും.


അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടേ​യും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്ക്കു​ന്ന അ​നു​സ്മ​ര​ണ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ക്ക​പ്പെ​ടു​മെ​ന്ന് വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് അ​റി​യി​ച്ചു.