കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​കം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്; അ​ഭി​മാ​ന​പൂ​ർ​വം സ്ഥാ​ന​മൊ​ഴി​ഞ്ഞ് കെ. ​ഗോ​പ​കു​മാ​ർ
Friday, July 26, 2024 7:20 AM IST
പ​ള്ളി​ക്ക​ത്തോ​ട്: കാ​ൽ നൂ​റ്റാ​ണ്ടി​ല​ധി​കം ആ​നി​ക്കാ​ട് ഫാ​ർ​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച നാ​ട്ടു​കാ​രു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗോ​പ​കു​മാ​ർ സാ​ർ എ​ന്ന കെ. ​ഗോ​പ​കു​മാ​ർ സ്ഥാ​നമൊ​ഴി​ഞ്ഞു. 1999 മു​ത​ൽ 2024 വ​രെ തു​ട​ർ​ച്ച​യാ​യ 25 വ​ർ​ഷ​വും 1984-87 കാ​ല​ഘ​ട്ട​ത്തി​ൽ മൂ​ന്നു​വ​ർ​ഷ​വും ഉ​ൾ​പ്പ​ടെ 28 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠിച്ചു.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ​യി​ല​ധി​കം ഭ​ര​ണ​സ​മ​ിതി​യം​ഗ​മാ​വ​രു​ത് എ​ന്ന സ​ഹ​ക​ര​ണ നി​യ​മ ഭേ​ദ​ഗ​തി വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​തെ സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.

1979ൽ ​യു​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ച്ച് ആ​ദ്യ​മാ​യി ഭ​ര​ണ സ​മ​തി​യം​ഗ​മാ​യി. 1984-87ൽ ​വീ​ണ്ടും യു​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ച്ച് ആ​ദ്യ​മാ​യി ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി. പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യം​ഗ​മാ​യ​തി​നാ​ൽ പി​ന്നീ​ട് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​ല്ല. 1999-2004 ഘ​ട്ട​ത്തി​ൽ യു​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ച്ച് വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി.


തു​ട​ർ​ന്ന് 2004 മു​ത​ൽ 2024 വ​രെ തു​ട​ർ​ച്ച​യാ​യി എ​ൽ​ഡി​എ​ഫ് പാ​ന​ലി​ന് നേ​തൃ​ത്വം ന​ൽ​കി വി​ജ​യി​ച്ച് പ്ര​സി​ഡ​ന്‍റാ​യി. ‌‌

പു​തി​യ ഭ​ര​ണ സ​മി​തി​ക്ക് ഇ​ക്ക​ഴി​ഞ്ഞ 20ന് ​അ​ധി​കാ​രം കൈ​മാ​റി. 1997ൽ ​അ​ധ്യാ​പ​ക ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​മാ​ണ് ഗോ​പ​കു​മാ​ർ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​ത്.