ജ​​​ൽ ജീ​​​വ​​​ൻ മി​​​ഷ​​​ൻ പ​​​ദ്ധ​​​തി: വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ച റോ​​​ഡു​​​ക​​​ൾ ന​​​ന്നാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫ് ധ​​​ർ​​​ണ നാ​​​ളെ
Friday, July 26, 2024 7:20 AM IST
പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്: ജ​​​ൽ ജീ​​​വ​​​ൻ മി​​​ഷ​​​ന്‍റെ പേ​​​രി​​​ൽ വെ​​​ട്ടി​​​പ്പൊ​​​ളി​​​ച്ച പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ റോ​​​ഡു​​​ക​​​ളും സ​​​ഞ്ചാ​​​ര​​​യോ​​​ഗ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​ഡി​​​എ​​​ഫ് നാ​​​ളെ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തും.

രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കു​​​ന്ന ധ​​​ർ​​​ണ യു​​​ഡി​​​എ​​​ഫ് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം ക​​​ൺ​​​വീ​​​ന​​​ർ ജി​​​ജി അ​​​ഞ്ചാ​​​നി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ജി മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു​​പോ​​ലും ക​​ട​​ന്നു പോ​​കാ​​നാ​​കാ​​ത്ത റോ​​ഡി​​ലൂ​​ടെ ഓ​​ട്ടോ​​റി​​ക്ഷ​​ക​​ൾ ഓ​​ട്ടം വ​​രാ​​ത്ത​​തു പ​​തി​​വാ​​ണ്. റോ​​ഡു​​ക​​ളു​​ടെ ശോ​​ച്യാ​​വ​​സ്ഥ പ​​രി​​ഹ​​രി​​ക്കേ​​ണ്ട ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ​​ഞ്ചാ​​യ​​ത്തു ഭ​​ര​​ണ സ​​മി​​തി​​യും വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ശ്ര​​മി​​ക്കേ​​ണ്ട എ​​ൽ​​ഡി​​എ​​ഫും പ​​ര​​സ്പ​​രം പ​​ഴി​​ചാ​​രി ജ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ണി​​ൽ പൊ​​ടി​​യി​​ടു​​ക​​യാ​​ണെ​​ന്നു യൂ​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.


ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഒ​​രു കോ​​ടി രൂ​​പ ലാ​​പ്സാ​​ക്കി ക​​ള​​ഞ്ഞ പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​ങ്ങ​​ളെ വി​​ഡ്ഢി​​ക​​ളാ​​ക്കു​​ന്നു​​വെ​​ന്നും യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.