ബസുകളുടെ കുറവ് : വൈകുന്നേരങ്ങളിൽ കോട്ടയം- തിരുവനന്തപുരം റൂട്ടിൽയാത്രാക്ലേശം
Friday, July 26, 2024 12:01 AM IST
കോ​​ട്ട​​യം: ഏ​​റെ തി​​ര​​ക്കേ​​റു​​ള്ള വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ല്‍ കോ​​ട്ട​​യ​​ത്തു​​നി​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളി​​ല്ലാ​​ത്ത​​തു യാ​​ത്ര​​ക്കാ​​രെ വ​​ല​​യ്ക്കു​​ന്നു.

ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 5.15 മു​​ത​​ല്‍ 6.45 വ​​രെ​​യു​​ള്ള തി​​ര​​ക്കു​​ള്ള സ​​മ​​യ​​ത്താ​​ണ് കോ​​ട്ട​​യ​​ത്തു​​നി​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് ദീ​​ര്‍​ഘ​​ദൂ​​ര സ​​ര്‍​വീ​​സു​​ക​​ള്‍ ഇ​​ല്ലാ​​ത്ത​​ത്. നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​രാ​​ണ് ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നു പോ​​കു​​ന്ന​​തി​​നാ​​യി സ്റ്റാ​​ന്‍​ഡി​​ല്‍ കാ​​ത്തു നി​​ല്ക്കു​​ന്ന​​ത്. ഈ ​​സ​​മ​​യ​​ത്ത് മ​​റ്റു സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നു കോ​​ട്ട​​യ​​ത്തെ​​ത്തു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​കു​​ന്ന ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍, സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ്, സ്വി​​ഫ്റ്റ്, ബ​​സു​​ക​​ളി​​ല്‍ കാ​​ലു​​കു​​ത്താ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​തു പോ​​ലെ വ​​ന്‍ തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്.

വൈ​​കു​​ന്നേ​​രം കോ​​ട്ട​​യ​​ത്തു​​നി​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് നേ​​രി​​ട്ടു​​ള്ള സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ര്‍​ത്ത​​ലാ​​ക്കി​​യി​​ട്ട് മൂ​​ന്നു വ​​ര്‍​ഷം പി​​ന്നി​​ട്ടു. കോ​​വി​​ഡ് കാ​​ല​​ത്ത് നി​​ര്‍​ത്തി​​യ ഈ ​​സ​​ര്‍​വീ​​സു​​ക​​ള്‍ പീ​​ന്നി​​ട് പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. ഒ​​ട്ടു​​മി​​ക്ക ദി​​വ​​സ​​ങ്ങ​​ളി​​ലും വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ല്‍ 6.45 വ​​രെ​​യു​​ള്ള സ​​മ​​യ​​ത്ത് കോ​​ട്ട​​യം കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ല്‍ പ​​തി​​വി​​ല്ലാ​​ത്ത തി​​ര​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ശ​​നി, ഞാ​​യ​​ര്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ തി​​ര​​ക്ക് പ​​തി​​ന്‍​മ​​ട​​ങ്ങാ​​യി വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്യും.


വൈ​​കു​​ന്നേ​​രം അ​​ഞ്ചു മു​​ത​​ല്‍ 6.45വ​​രെ കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​ള്ള ബ​​സ് ചോ​​ദി​​ക്കു​​ന്ന​​വ​​രോ​​ട് കൊ​​ട്ടാ​​ര​​ക്ക​​ര​​യ്ക്കു ബ​​സു​​ണ്ടെ​​ന്നും അ​​വി​​ടെ നി​​ന്നും കൊ​​ട്ടാ​​ര​​ക്ക​​ര തി​​രു​​വ​​ന​​ന്ത​​പു​​രം ബ​​സു​​ണ്ടെ​​ന്നു​​മാ​​ണ് കെ​​എ​​സ്ആ​​ര്‍​ടി​​സി അ​​ധി​​കൃ​​ത​​ര്‍ ന​​ല്കു​​ന്ന വീ​​ശ​​ദി​​ക​​ര​​ണം. എ​​ന്നാ​​ല്‍ കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ല്‍​നി​​ന്നും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു ഏ​​റെ നേ​​രം കാ​​ത്തു​​നി​​ന്നാ​​ലും ബ​​സ് കി​​ട്ടാ​​റി​​ല്ലെ​​ന്നു യാ​​ത്ര​​ക്കാ​​ര്‍ പ​​രാ​​തി​​പ്പെ​​ടു​​ന്നു. ഈ ​​സ​​മ​​യ​​ത്ത് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് ഒ​​ഴി​​കെ മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു​​ള്ള ദീ​​ര്‍​ഘ​​ദൂ​​ര സ​​ര്‍​വീ​​സു​​ക​​ള്‍ കോ​​ട്ട​​യ​​ത്തു​​നി​​ന്നും ഓ​​പ്പ​​റേ​​റ്റ് ചെ​​യ്യു​​ന്നു​​മു​​ണ്ട്.

തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന സ​​മ​​യ​​ത്ത് പു​​തി​​യ സ​​ര്‍​വീ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡി​​ന് ഡി​​പ്പോ അ​​ധി​​കൃ​​ത​​ര്‍ ക​​ത്ത് ന​​ല്‍​കി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​നു​​കൂ​​ല​​മാ​​യി മ​​റു​​പ​​ടി പ്ര​​തീ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു.