അല്‍ഫോന്‍സാമ്മ സഹനങ്ങളിലും ദൈവത്തെ സ്‌നേഹിച്ചവൾ: മാര്‍ ജോ​​സ് പുളിക്കല്‍
Friday, July 26, 2024 12:01 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: സ​​ഹ​​ന​​ങ്ങ​​ളി​​ലും ദൈ​​വ​​ത്തെ സ്‌​​നേ​​ഹി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് പ​​റ​​യാ​​ന്‍ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യ്ക്ക് സാ​​ധി​​ച്ചെ​​ന്ന് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍. വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഭ​​ര​​ണ​​ങ്ങാ​​നം തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

അ​​ല്‍​ഫോ​​ന്‍​സ സ​​ഹ​​ന​​ത്തി​​ലൂ​​ടെ വി​​ശു​​ദ്ധി​​യു​​ടെ പ​​ട​​വു​​ക​​ള്‍ ക​​യ​​റി​​യ​​തു പോ​​ലെ സ​​ഹ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് സ​​ഭ വ​​ള​​ര്‍​ന്ന് ഫ​​ലം ചൂ​​ടി​​യ​​ത്. ന​​മ്മു​​ടെ ജീ​​വി​​ത​​ങ്ങ​​ളി​​ലെ സ​​ഹ​​ന​​ങ്ങ​​ള്‍ ദൈ​​വ​​ഹി​​ത​​മാ​​യി സ​​മ​​ര്‍​പ്പി​​ക്കു​​മ്പോ​​ള്‍ അ​​വ സു​​കൃ​​ത​​ങ്ങ​​ളാ​​യി മാ​​റും. സ​​ഭ​​യെ സ്‌​​നേ​​ഹി​​ച്ച​​വ​​ളാ​​ണ് അ​​ല്‍​ഫോ​​ന്‍​സാ​​മ്മ. സ​​ഭ​​യെ ത​​ന്‍റെ അ​​മ്മ​​യാ​​യി ക​​ണ്ട് സ​​ഭ​​യ്ക്ക് വേ​​ണ്ടി ജീ​​വി​​ച്ചു. ദൈ​​വ​​ഹി​​ത​​ത്തി​​നു സ​​മ​​ര്‍​പ്പി​​ച്ച് ജീ​​വി​​ത​​ത്തെ ചി​​ട്ട​​പ്പെ​​ടു​​ത്തു​​ക എ​​ന്ന​​താ​​ണ് അ​​ല്‍​ഫോ​​ന്‍​സാ ന​​മ്മെ പ​​ഠി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും ബി​​ഷ​​പ് മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ പ​​റ​​ഞ്ഞു. ഫാ. ​​ഡെ​​ന്നി കു​​ഴി​​പ്പ​​ള്ളി​​ല്‍, ഫാ. ​​ജെ​​യിം​​സ് ആ​​ണ്ടാ​​ശേ​​രി, ഫാ. ​​മാ​​ത്യു പ​​ന​​ങ്ങാ​​ട്ട് എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രി​​ന്നു.

ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി ഫാ. ​​ആ​​ന്‍റ​ണി തോ​​ണ​​ക്ക​​ര, ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ല്‍, ഫാ. ​​ചെ​​റി​​യാ​​ന്‍ കു​​ന്ന​​യ്ക്കാ​​ട്ട്, ഫാ. ​​തോ​​മ​​സ് കി​​ഴ​​ക്കേ​​ല്‍, ഫാ. ​​ബെ​​ന്നി കി​​ഴ​​ക്കേ​​ല്‍, ഫാ. ​​ജോ​​സ​​ഫ് കൂ​​വ​​ള്ളൂ​​ര്‍, ഫാ. ​​വി​​ന്‍​സ​​ന്‍റ് ക​​ദ​​ളി​​ക്കാ​​ട്ടി​​ല്‍ പു​​ത്ത​​ന്‍​പു​​ര, ഫാ. ​​ജേ​​ക്ക​​ബ് പു​​തി​​യാ​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു.


ക​​ത്തി​​ച്ച മെ​​ഴു​​കു​​തി​​രി​​ക​​ളു​​മാ​​യി ആ​​യി​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്ത ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യി​​രു​​ന്നു.

ഫാ. ​​മാ​​ത്യു പ​​ന്തി​​രു​​വേ​​ലി​​ല്‍ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. 6.15 ന് ​​ജ​​പ​​മാ​​ല​​പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് ഫാ. ​​ജോ​​സ​​ഫ് പൊ​​യ്യാ​​നി​​യി​​ല്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

ഭ​​ര​​ണ​​ങ്ങാ​​നം വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ ഇന്ന്

പു​​ല​​ര്‍​ച്ചെ 5.30നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന ഫാ. ​​ജോ​​ര്‍​ജ് ചീ​​രാം​​കു​​ഴി.
6.45നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന ഫാ. ​​ജോ​​സ​​ഫ് വ​​ട​​ക്കേ​​ക്കൂ​​റ്റ്.
8.30നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന ഫാ. ​​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്.
10നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന ഫാ. ​​എ​​വു​​ജി​​ന്‍ മ​​ടി​​ക്കി​​യാ​​ങ്ക​​ല്‍.
11.30നു ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വ​​നേ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍.
ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.30നു ​​പ്ലാ​​റ്റി​​നം ജൂ​​ബി​​ലി വ​​ര്‍​ഷ ഉ​​ദ്ഘാ​​ട​​ന​​വും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍.
വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നെ​​വേ​​ന ഫാ. ​​തോ​​മ​​സ് പൈ​​ങ്ങോ​​ട്ട്.
രാ​​ത്രി 6.15നു ​​ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം ഫാ. ​​തോ​​മ​​സ് പ​​രി​​യാ​​ര​​ത്ത്.
രാ​​ത്രി ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വ​​നേ ഫാ. ​​തോ​​മ​​സ് വാ​​ഴ​​യി​​ല്‍.