ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന: വൃ​ത്തി​യി​ല്ലാ​ത്ത ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു
Thursday, July 25, 2024 10:35 PM IST
പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും പൊ​ൻ​കു​ന്നം മേ​ഖ​ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യി ക​ണ്ടെ​ത്തി​യ കാ​ലി​ക്ക​റ്റ് കി​ച്ച​ൻ ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം പാ​ലി​ച്ചു​മാ​ത്രം തു​റ​ന്നാ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശി​ച്ചു. 5000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. മ​റ്റൊ​രു ഹോ​ട്ട​ലി​നെ​തി​രേ നോ​ട്ടീ​സ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം 11 ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് കൂടു​ക​ൾ ക​ണ്ടെ​ത്തി​യ ഒ​രു ബേ​ക്ക​റി​ക്കെ​തി​രേ 5000 രൂ​പ പി​ഴ ചു​മ​ത്തി.


പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ചി​ത്ര, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. സി​ന്ധു​മോ​ൾ, ക്ല​ർ​ക്ക് എം.​എ​സ്. മ​നു എ​ന്നി​വ​രും ഇ​ട​യി​രി​ക്ക​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി മാ​ത്യു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ നി​യാ​സ് സി. ​ജ​ബ്ബാ​ർ, എ​ൻ.​എ. അ​ഭി​ലാ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.