ക​ര്‍​ഷ​ക​മി​ത്രം പൂവ​ഞ്ചി ടോ​മി ഓ​ര്‍​മ​യാ​യി
Thursday, July 25, 2024 10:35 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കൃ​ഷി​യെ​യും ക​ര്‍​ഷ​ക​രെ​യും അ​ള​വ​റ്റു സ്‌​നേ​ഹി​ച്ച ക​രി​പ്പാ​പ​റ​മ്പി​ല്‍ കെ.​ടി. തോ​മ​സ് എ​ന്ന പൂ​വ​ഞ്ചി ടോ​മി (88) ഓ​ര്‍​മ​യായി.

മു​ന്പ് കൊ​ക്കൊ ക​ര്‍​ഷ​ക​ര്‍ വി​ല​യി​ടി​വി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ള്‍ കാം​കോ ക​മ്പ​നി തു​ട​ങ്ങി ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് കൊ​ക്കോ സം​ഭ​രി​ക്കാ​ന്‍ മു​ന്നോ​ട്ടി​റ​ങ്ങി. പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച കൃ​ഷി​യ​റി​വു​ക​ള്‍ സ​മൂ​ഹ​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും നൂ​ത​ന പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ കൃ​ഷി ചെ​യ്യു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ന്‍റെ തു​ട​ക്ക​ത്തി​നും വ​ള​ര്‍​ച്ച​യ്ക്കും ഏ​റെ പ്ര​യ​ത്‌​നി​ച്ചു. കു​ന്നും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് സ്‌കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ കെ.​ടി. തോ​മ​സ് നേ​തൃ​ത്വം ന​ല്‍​കി. ഇ​തേ സ്‌​കൂ​ളി​ല്‍ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്തു. ഈ ​താ​ര​ങ്ങ​ള്‍ മു​ന്‍​നി​ര താ​ര​ക​ളാ​യി ഉ​യ​രു​ന്ന​തി​ന് ഇ​ദ്ദേ​ഹം ശ്ര​മി​ച്ച വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണ്.


കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ട്ര​സ്റ്റി​യാ​യും പാ​രി​ഷ് കൗണ്‍​സി​ല്‍ അം​ഗ​മാ​യും ഏ​റെ​ക്കാ​ലം സേ​വ​നം ചെ​യ്തു. സംസ്‌​കാ​രം ഇ​ന്നു​ രാ​വി​ലെ 11ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.