ച​മ്പ​ക്ക​ര ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫി​ല്‍ ഭി​ന്ന​ത
Thursday, July 25, 2024 7:40 AM IST
ക​റു​ക​ച്ചാ​ല്‍: ച​മ്പ​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍ട്ടി​യെ അ​വ​ഗ​ണി​ച്ച​തി​നെ​തി​രേ കേ​ര​ള കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി. 14 സീ​റ്റി​ല്‍ ഒ​രു സീ​റ്റു​പോ​ലും കേ​ര​ള കോ​ണ്‍ഗ്ര​സി​നു ന​ല്‍കാ​തെ മു​ഴു​വ​ന്‍ സീ​റ്റി​ലും കോ​ണ്‍ഗ്ര​സ് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സി​നെ ചൊ​ടി​പ്പി​ച്ച​ത്.

14 സീ​റ്റി​ലും കോ​ണ്‍ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബാ​ങ്കി​ന്‍റെ ക​ഴി​ഞ്ഞ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ആ​റു സീ​റ്റു ന​ല്‍കി​യി​രു​ന്നു.


കോ​ണ്‍ഗ്ര​സി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ഓ​ഗ​സ്റ്റ് ര​ണ്ടി​നു ന​ട​ക്കു​ന്ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നി​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സ് വി​ട്ടു​നി​ല്‍ക്കു​മെ​ന്ന് പാ​ര്‍ട്ടി​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.