പുഴവാത് സ്വ​ദേ​ശി രാ​ജേ​ഷ്പി​ള്ള ഐ​സി​സി​യു​ടെ അ​മ്പ​യ​ര്‍
Thursday, July 25, 2024 7:40 AM IST
ച​ങ്ങ​നാ​ശേ​രി: പു​ഴ​വാ​ത് സ്വ​ദേ​ശി രാ​ജേ​ഷ് പി​ള്ള അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കുന്ന ഐസിസി അന്പയർ പാനലിൽ. ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​ണ് അ​ദ്ദേ​ഹം. പു​ഴ​വാ​ത് കൊ​ട്ടാ​രം അ​മ്പ​ല​ത്തി​ന് സ​മീ​പം ര​ഞ്ജി​നി വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ആ​ദ്യം നി​യ​ന്ത്രി​ച്ച അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​രം ഇ​ക്ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത​ദി​വ​സം ര​ണ്ടാ​മ​ത്തെ മ​ത്സ​ര​വും. ടി20​യി​ല്‍ കെ​നി​യ​യും നൈ​ജീ​രി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് നി​യ​ന്ത്രി​ച്ച​ത്.
28 വ​ര്‍ഷ​മാ​യി ടെ​ലി​കോം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ദ്ദേ​ഹം 15 രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്തു. അ​വി​ടെ​യെ​ല്ലാം അ​ദ്ദേ​ഹം ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു.


ഇ​ന്ത്യ, യു​കെ, താ​യ്‌​ലാ​ന്‍ഡ്, സൗ​ത്ത് ആ​ഫ്രി​ക്ക, നെ​ത​ര്‍ലാ​ന്‍ഡ്, നൈ​ജീ​രി​യ, റു​വാ​ൻ​ഡ, കെ​നി​യ, ടാ​ന്‍സാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ര​വീ​ന്ദ്ര​നാ​ഥ​പി​ള്ള​യു​ടെ​യും ല​താ പി​ള്ള​യു​ടെ​യും മ​ക​നാ​ണ്. അ​നി​താ രാ​ജേ​ഷാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: എ​ന്‍ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍ഥി ആ​ദി​ത്യാ പി​ള്ള, എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍ഥി മേ​ധാ പാ​ര്‍വ​തി.