ച​ങ്ങ​നാ​ശേ​രി റോ​ട്ട​റി ക്ല​ബ് ഫൈ​വ് സ്റ്റാ​ര്‍ പ​ദ​വി​യി​ല്‍
Thursday, July 25, 2024 7:40 AM IST
ച​ങ്ങ​നാ​ശേ​രി: റോ​ട്ട​റി ഇ​ന്‍റ​ര്‍ നാ​ഷ​ണ​ലി​ന്‍റെ ഫൈ​വ് സ്റ്റാ​ര്‍ പ​ദ​വി​ക്ക് ച​ങ്ങ​നാ​ശേ​രി റോ​ട്ട​റി ക്ല​ബ് അ​ര്‍ഹ​മാ​യി. സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തും ആ​തു​ര​സേ​വ​ന രം​ഗ​ത്തും സ​ര്‍ക്കാ​ര്‍ ഇ​ത​ര സം​രം​ഭ​മാ​യ റോ​ട്ട​റി ക്ല​ബ് അ​ഞ്ചു വി​ള​ക്കി​ന്‍റെ നാ​ട്ടി​ലെ മാ​തൃ​കാ ക്ല​ബാ​യി.

ച​ങ്ങ​നാ​ശേ​രി റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ 49-ാമ​ത്തെ വ​ര്‍ഷ​ത്തെ പ​രി​പാ​ടി​ക​ള്‍ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ലൂ​യി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത്, ച​ല​ച്ചി​ത്ര​താ​രം പ്ര​മോ​ദ് വെ​ളി​യ​നാ​ട്, മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​ര്‍ ജോ​ബി​ന്‍ കൊ​ട്ടാ​രം, അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍ണ​ര്‍ ശ്രീ​ധ​ര​ന്‍ വാ​ര്യ​ര്‍, ലാ​ലി​ച്ച​ന്‍ മെ​ട്രോ, സെ​ക്ര​ട്ട​റി മ​നോ​ജ് വ​ര്‍ഗീ​സ്, ബെ​ന്നി വ​ട്ട​ക്കാ​ട​ന്‍, ത​ങ്ക​ച്ച​ന്‍ സ​ഖ​റി​യാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.