താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം കു​റ്റ​മ​റ്റ​താ​ക്കാ​ൻ സ​മ​ര​വു​മാ​യി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി
Thursday, July 25, 2024 7:30 AM IST
കു​റ​വി​ല​ങ്ങാ​ട്: ഗ​വ. ആ​ശു​പ​ത്രി​യു​ടെ സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു കൈ​മാ​റ്റം ചെ​യ്യാ​ൻ നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പി​നാ​യി കു​റ​വി​ല​ങ്ങാ​ട് പ​ള്ളി സം​ഭാ​വ​ന​ചെ​യ്ത സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് ന​ൽ​കാ​നു​ള്ള നീ​ക്കം രാ​ഷ്‌ട്രീയ​ഗൂ​ഢാലോ​ച​ന​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു മൂ​ലങ്കു​ഴ ആ​രോ​പി​ച്ചു.


ആ​ശു​പ​ത്രി ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ​യും ആ​ശു​പ​ത്രി​യു​ടെ മ​തി​യാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും സ​മ​രം ന​ട​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം നേ​തൃ​ത്വം അ​റി​യി​ച്ചു.