വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ള്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി
Sunday, July 7, 2024 10:42 PM IST
പാ​ലാ: സം​സ്ഥാ​ന​ത്ത് മി​ക​ച്ച രീ​തി​യി​ല്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന യൂ​ണി​റ്റു​ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ വാ​ക​ക്കാ​ട് സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഹൈ​സ്‌​കൂ​ളി​ന് മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു.

കൈ​റ്റ് മാ​സ്റ്റ​ര്‍ മ​നു കെ. ​ജോ​സ്, കൈ​റ്റ് മി​സ്ട്ര​സ് ജൂ​ലി​യ അ​ഗ​സ്റ്റി​ന്‍, അ​ധ്യാ​പ​ക​രാ​യ അ​ല​ന്‍ മാ​നു​വ​ല്‍ അ​ലോ​ഷ്യ​സ്, കെ.​വി. ജോ​സ​ഫ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​സി​ന്‍ നാ​ര്‍​സി​സ ബേ​ബി, ജി​സാ എ​ലി​സ​ബ​ത്ത് ജി​ജോ, എ​സേ​ക്കി​യ ജോ​വ​ന്‍ ഇ​ന്‍​സെ​ന്‍റ്, ബി​ന്‍​സാ മ​രി​യ ജെ​ന്നി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഷീ​ല്‍​ഡും പ്ര​ശ​സ്തി​പ​ത്ര​വും 25,000 രൂ​പ​യും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍, ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഓ​രോ യൂ​ണി​റ്റു​ക​ളും ന​ട​ത്തി​യ ത​ന​തു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൊ​ടു​ത്ത പ​രി​ശീ​ല​ന​ങ്ങ​ള്‍, സ്‌​കൂ​ള്‍ വി​ക്കി അ​പ്‌​ഡേ​ഷ​ന്‍, ഡി​ജി​റ്റ​ല്‍ മാ​ഗ​സി​ന്‍, വി​ക്‌​ടേ​ഴ്സ് ചാ​ന​ല്‍ വ്യാ​പ​നം, ന്യൂ​സ് ത​യാ​റാ​ക്ക​ല്‍, അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ള്‍, സ്‌​കൂ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യൂ​ണി​റ്റി​ന്‍റെ ഇ​ട​പെ​ട​ല്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.


പു​ര​സ്‌​കാ​രം ക​ര​സ്ഥ​മാ​ക്കി​യ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ളെ കൈ​റ്റ് കോ​ട്ട​യം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ബി. ജ​യ​ശ​ങ്ക​ര്‍, മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രാ​യ അ​നൂ​പ് ജി. ​നാ​യ​ര്‍, വി.​ആ​ര്‍. ശ്രീ​കു​മാ​ര്‍, പ്രീ​ത ജി. ​നാ​യ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മൈ​ക്കി​ള്‍ ചീ​രാം​കു​ഴി, പ്രോ ​വി​കാ​ര്‍ ഫാ. ​ഏ​ബ്ര​ഹാം തക​ടി​യേ​ല്‍, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ റ്റെ​സ് എ​ഫ്‌​സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.