ദിശ എഡ്യുക്കേഷണൽ എക്സ്പോ 12ന് കണ്ണൂരിൽ
1539700
Saturday, April 5, 2025 1:02 AM IST
കണ്ണൂർ: ദീപിക ദിനപത്രവും തലശേരി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയും (ടിഎസ്എസ്എസ് ) എഡ്യുസ്പാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ദിശ എഡ്യുക്കേഷണൽ എക്സ്പോ 12 ന് കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. രാവിലെ 9.30 തിന് ആരംഭിക്കുന്ന എക്സ്പോ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ.കെ.കെ. സാജു ഉദ്ഘാടനം ചെയ്യും.
ദിശ എഡ്യൂക്കേഷണൽ എക്സ്പോയിൽ അക്കാദമിക്ക് എക്സ്പേർട്ടും കേരളത്തിന്റെ മുൻ ഡിജിപിയുമായിരുന്ന അലക്സാണ്ടർ ജേക്കബ് ഐപിഎസ് നൂതന വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളോട് സംസാരിക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടാനും സ്പോട്ട് അഡ്മിഷനെടുക്കാനും എക്സ്പോയിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാർഥികൾക്ക് എഡ്യൂക്കേഷണൽ എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാം. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ചും പുതിയ ട്രെൻഡുകളെക്കുറിച്ചും മാതാപിതാക്കൾക്ക് അറിവ് നൽകുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ആകർഷകമായ എഡ്യൂക്കേഷൻ പാക്കേജും എക്സ്പോ ലഭ്യമാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496684784, 8943615547 എന്നീ നന്പറുകളിൽ ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യുവാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്തു ഉപയോഗിക്കുക.