കാഞ്ഞിലേരി എഎൽപി സ്കൂൾ വാർഷികാഘോഷം
1540215
Sunday, April 6, 2025 7:06 AM IST
മടമ്പം: കാഞ്ഞിലേരി എഎൽപി സ്കൂൾ വാർഷികാഘോഷം ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ്മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ആലീസ് ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപകൻ സി.പി. ചന്ദ്രൻ, പി. പ്രവീൺ, ഐവിൻ ടോം ജോർജ്, ജിൻഷ സൂരജ്, സൗദാബി അഷ്റഫ്, കെ. ശ്രീപല്ലവി, കെ.കെ. നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.