കാട്ടാനയിറങ്ങി
1540214
Sunday, April 6, 2025 7:06 AM IST
ചന്ദനക്കാംപാറ: പയ്യാവൂർ പഞ്ചായത്തിലെ കർണാടക വനമേഖലയോടു ചേർന്നുകിടക്കുന്ന ഭാഗത്ത് വീണ്ടും കാട്ടാനയെത്തിയതായി പ്രദേശവാസികൾ.
കഴിഞ്ഞമാസം 26 നാണ് തൂക്കു വേലിക്കകത്ത് ഉണ്ടായിരുന്ന എട്ട് ആനകളെ കർണാടക വനത്തിലേക്ക് കടത്തിവിട്ടത്. കർണാടക അതിർത്തിയോട ചേർന്ന കൻമദപ്പാറ, മതിലേരിത്തട്ട്, കാഞ്ഞിരക്കൊല്ലി, ഏലപ്പാറ ഭാഗങ്ങളിൽ നിന്ന് ആണ് ആനകളെ തുരത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് വീണ്ടും ആനകൾ ഇറങ്ങിയത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്.