ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാനതല മെംബർഷിപ്പ് കാമ്പയിനും യാത്രയയപ്പും
1540237
Sunday, April 6, 2025 7:14 AM IST
കണ്ണൂർ: ഹിന്ദി അധ്യാപക സംഘടനയായ ഹിന്ദി അധ്യാപക് മഞ്ചിന്റെ 2025 വർഷത്തെ സംസ്ഥാന തല മെംബർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം കണ്ണൂരിൽ നടന്നു. മുനിസിപ്പൽ സ്പോർട്സ് സ്കൂളിൽ സംസ്ഥാന പ്രസിഡന്റ് വി.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ഷെറിൽ അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ഇരുപത് അംഗങ്ങൾക്കുള്ള യാത്രയയപ്പും നൽകി.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കെ.ഷൈനി, വിനോദ് കുരുവമ്പലം, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ടി.എം.വി. മുരളീധരൻ, ഇ.വി ഹരീഷ് , പി.കെ.ഷൈജു, കെ.എൻ. ആനന്ദ് നാറാത്ത്, പി.പി. സുമിഷ, എ. പ്രഭാത്കുമാർ , കെ.ഇന്ദിര, വി.സി.രജനി, കെ.പി രമേശൻ, സി.പ്രസീത എന്നിവർ പ്രസംഗിച്ചു.