കെഎസ്എസ്പിഎ ധർണ നടത്തി
1540217
Sunday, April 6, 2025 7:06 AM IST
ആലക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ആഭിമുഖ്യത്തിൽ ആലക്കോട് സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം പി.അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമാശ്വാസ കുടിശിക തീർത്ത് നൽകുക, മെഡിസെപ്പ് പദ്ധതിയുടെ ന്യൂനതകൾ പരിഹരിക്കുക, ലഹരി വ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചായിരുന്നു ധർണ.
ആലക്കോട് മണ്ഡലം പ്രസിഡന്റ് ചാക്കോ വർഗീസ് അധ്യക്ഷത വഹിച്ചു. കെ.ബാബു, സി.എം. മാത്യു, ജേക്കബ് വളയത്ത്, പി.കെ. മോഹനൻ, പി.കെ. ഗിരിജാമണി, കെ.എം.ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.