ഇടിമിന്നലേറ്റ് പശു ചത്തു
1540220
Sunday, April 6, 2025 7:06 AM IST
തടിക്കടവ്: ഇടിമിന്നലേറ്റ് പശു ചത്തു. ഇന്നലെ വൈകുന്നേര മലയോരമേഖലയിൽ പെയ്ത കനത്ത മഴയോടു കൂടിയുണ്ടായ ഇടിമിന്നലിലാണു പശു ചത്തത്.
കോട്ടക്കടവിലെ അങ്ങാടിയത്ത് ബാബുവിന്റെ കറവപ്പശുവാണു ചത്തത്. ബാബു പശുവിനെ കറന്ന് തൊഴുത്തിൽ നിന്നും ഇറങ്ങി പത്തു മിനിറ്റുകൾക്കു ശേഷമാണു ശക്തമായ ഇടിമിന്നൽ ഉണ്ടാവുകയും അപ്പോൾ തന്നെ പശു ചാവുകയും ചെയ്തത്. 12 ലിറ്ററിലധികം പാലു കിട്ടുന്ന പശുവാണിത്. പഞ്ചായത്തംഗം മനു തോമസ് സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.