ഗോത്രഭേരി സെമിനാര്‍ സംഘടിപ്പിച്ചു
1540238
Sunday, April 6, 2025 7:14 AM IST
ഇരിട്ടി: കേരള വനം വന്യജീവി വകുപ്പും കേരള വനഗവേഷണ സ്ഥാപനവും സംയുക്തമായി സംഘടിപ്പിച്ച ഗോത്രഭേരി സെമിനാര്‍ വളയംചാലില്‍ നടന്നു. നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ ഉദ്ഘാടനം ചെയ്തു.
വന്യമൃഗശല്യം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കി വരുന്ന 10 പദ്ധതികളിൽ ഒന്നാണ് മിഷൻ ട്രൈബൽ നോളജ് (ഗോത്രഭേരി). ആദിവാസി സമൂഹങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള അറിവുകള്‍ മനസിലാക്കി ശാസ്ത്രീയവും സാങ്കേതികവുമായി സംയോജനത്തിലൂടെ അവയെ പ്രോത്സാഹിപ്പിച്ച് വന്യജീവി ഇടപെടലുകള്‍ക്കെതിരേ തയാറെടുപ്പുകള്‍ നടത്തുക എന്നതാണ് ഗോത്രഭേരി സെമിനാറിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ12 ഉന്നതികളിൽ നിന്ന് ഊരുമൂപ്പ ന്മാരും പ്രതിനിധികളും ഉൾപ്പെടെ 40 പേർ സെമിനാറിൽ പങ്കെടുത്തു. മിഷൻ ട്രൈബൽ നോളജ് സ്റ്റേറ്റ് കോ -ഓർഡിനേറ്റർ രാജു കെ. ഫ്രാൻസിസ്, കെഎഫ്ആർഐ ശാസ്ത്രജ്ഞൻ എ.വി. രഘു, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് , കാസർഗോഡ് ഡിഎഫ്ഒ കെ. അഷ്റഫ് , അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.