ഉത്തര മലബാറിൽ ആദ്യമായി യുബിഇ സ്പൈനൽ സർജറി നടത്തി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
1540255
Sunday, April 6, 2025 7:23 AM IST
കണ്ണൂർ: ഉത്തര മലബാറിൽ ആദ്യമായി യൂണിലാറ്ററൽ ബൈപോർട്ടൽ എൻഡോസ്കോപ്പി (യുബിഇ) സ്പൈൻ ശസ്ത്രക്രിയ വിജയകരമായി നടത്തി കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. വിദഗ്ധ സ്പൈൻ സർജൻ ഡോ. ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ഡിസ്ക് ഡീകംപ്രഷനുകള്, സ്പൈനല്‍ ഫ്യൂഷനുകള്‍ എന്നിവയ്ക്കുള്ള മറ്റ് താക്കോല്‍ ദ്വാര ശസ്ത്രക്രിയകളുടെ എല്ലാ പരിമിതികളും മറികടക്കുന്നതാണ് യുബിഇ ശസ്ത്രക്രിയ. രണ്ട് ചെറിയ മുറിവുകളിലൂടെയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഒരു മുറിവിലൂടെ ഓപ്പറേഷന് ചെയ്യേണ്ട നാഡികളെ കാണുന്നതിനുള്ള കാമറ കടത്തിവിടും. മറ്റൊന്നിലൂടെ ഓപ്പറേഷനു വേണ്ട ഉപകരണവും കടത്തി വിടും.
മുറിവ് ചെറുതായതിനാല്‍ കുറഞ്ഞ രക്തസ്രാവം മാത്രമേ ഉണ്ടാവുകയുള്ളൂ. കൂടാതെ സാധാരണ ജീവിതത്തിലേക്ക് പെട്ടന്ന് തന്നെ തിരിച്ചുവരാനും സാധിക്കുമെന്നതാണ് സവിശേഷത. പരമ്പരാഗത ഓപ്പൺ സർജറിക്കു പകരം കുറഞ്ഞ ഇൻവേസീവ് രീതിയും പ്രത്യേകതയാണ്. ഇത് മെച്ചപ്പെട്ട ഫലങ്ങളിലേക്കും രോഗിയെ ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചെത്താനും വേഗത്തിൽ സഹായിക്കുമെന്ന് സ് പൈൻ സർജൻ ഡോ. ഹരികൃഷ്ണൻ പറഞ്ഞു.
നൂതന സ്പൈൻ പരിചരണത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന നേട്ടമാണ് ഹോസ്പിറ്റൽ കൈവരിച്ചതെന്ന് ഹോസ്പിറ്റൽ സിഇഒ നിരുപ് മുണ്ടയാടൻ പറഞ്ഞു.