സർക്കാർ ജീവനക്കാർ പൊതുവിശ്വാസം ആർജിക്കണം: ഇ. ചന്ദ്രശേഖരൻ
1539697
Saturday, April 5, 2025 1:02 AM IST
കണ്ണൂര്‍: സർക്കാർ ജീവനക്കാർ പൊതുവിശ്വാസം ആർജിക്കണമെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എംഎല്‍എ. ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹം വളരെ പ്രതീക്ഷയോടെയാണ് ജോയിന്റ് കൗൺസിലിനെ നോക്കി കാണുന്നത്. അതുകൊണ്ട് തന്നെ പൊതുജനത്തിന്റെ വിശ്വാസ്യത ആർജിക്കണം. അത് സംഘടനാ പ്രവർത്തനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമായി കാണണം. സംതൃപ്തമായ പൊതുമനസ് രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം കൂടി ജീവനക്കാർ നിർവഹിക്കേണ്ടതുണ്ട്. കാര്യക്ഷമവും സുതാര്യവും അഴിമതി വിമുക്തമായ പ്രവർത്തനങ്ങളിലൂടെ സിവിൽ സർവീസ് ജനവിശ്വസം ആർജിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണമെന്നും ഇ. ചന്ദ്രശേഖരൻ എംഎൽഎ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സംസ്ഥാന ട്രഷറർ പി.എസ്. സന്തോഷ്, സെക്രട്ടേറിയറ്റംഗങ്ങളായ ഹരിദാസ് ഇറവങ്കര, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, മനീഷ് മോഹൻ, കെ.ടി. റഷീദ്, സി.ടി. ഷൈജു, ബീനാ കൊരട്ടി, റൈനാ മോളി, പുഷ്പാ മോഹൻ, റെജി കെ. ജേക്കബ്, ജില്ലാ സെക്രട്ടറി റോയ് ജോസഫ്, ട്രഷറർ പി. സുധീഷ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ: ബീന കൊരട്ടി-പ്രസിഡന്റ്, കെ. റോയ് ജോസഫ്-സെക്രട്ടറി, ബിനീഷ്കുമാർ, ബി. ഡൈനി തോട്ടപ്പള്ളി-വൈസ് പ്രസിഡന്റുമാർ, കെ.ടി. റഷീദ്, പി. റൈനാ മുരളി-ജോയിന്റ് സെക്രട്ടറിമാർ, സി.ടി. ഷൈജു-ട്രഷറർ.