കനത്ത കാറ്റിൽ നാശം
1540213
Sunday, April 6, 2025 7:06 AM IST
പെരുമ്പടവ്: ഇന്നലെ വൈകുന്നേരം മലയോര മേഖലയിൽ ശക്തമായ വേനൽ മഴയിൽ നാശനഷ്ടം. എരുവാട്ടി വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന ഐപ്പംപറമ്പിൽ അപ്പച്ചന്റെ വീടിനു മുകളിലേക്ക് തെങ്ങ് പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു.
വീട്ടിൽ വീട്ടുകാർ ഉണ്ടായിരുന്ന സമയത്താണ് മരം പൊട്ടി വീണത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. മലയോരമേഖലയിൽ പലസ്ഥലങ്ങളിലും മരം പൊട്ടി വീണ് വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടി.
രാത്രി വൈകിയാണു വൈദ്യുതി പുനസ്ഥാപിച്ചത്. പെരുമ്പടവിൽ കണിയാംപറമ്പിൽ ജോർജിന്റെ പശുത്തൊഴുത്തിന് മുകളിലും മരം പൊട്ടി വീണ് തൊഴുത്ത് പൂർണമായും നശിച്ചു.