ഫിഡസ് എക്സ്ക്ലുസീവ് ഷോറൂം ഉദ്ഘാടനം നാളെ
1540254
Sunday, April 6, 2025 7:23 AM IST
നടുവിൽ: മലബാറിലെ ഏറ്റവും വലിയ വാച്ച് ഷോറൂമായ ഫിഡസ് എക്സ്ക്ലുസീവ് ഷോറൂമും ഡോൺ വാച്ച് കന്പനിയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും നാളെ നടുവിൽ ടൗണിൽ നടക്കും. രാവിലെ 9.30 ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട് വെഞ്ചരിപ്പ് കർമം നിർവഹിക്കും. സജീവ് ജോസഫ് എംഎൽഎ ഷോറൂം ഉദ്ഘാടനം നടത്തും. ഓഫീസ് ഉദ്ഘാടനം കെവിവിഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി നിർവഹിക്കും.
വ്യാപാരി വ്യവസായി ഏകോപനസമിതി നടുവിൽ യൂണിറ്റ് പ്രസിഡന്റ് ഷിബു തെക്കേകൊട്ടാരത്തിൽ അധ്യക്ഷത വഹിക്കും. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളിയിൽ ഡോൺ വാച്ച് കമ്പനി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. പരിയാരം എസ് എച്ച് ഒ എം.പി. വിനീഷ് കുമാർ ആദ്യ വില്പന നിർവഹിക്കും. ഫാ. ജോസഫ് കൊളുത്താപ്പള്ളി , സോണി സെബാസ്റ്റ്യൻ, സി.എച്ച്. സീനത്ത്, സാജു ജോസഫ്, പി. ധന്യാമോൾ, രേഖാ രഞ്ജിത്ത്, എ. വി. മണികണ്ഠൻ, സാബു പരപരാകത്ത്, ജോബി ചെരുവിൽ, ജോമോൻ ജോസഫ് കരോട്ടുകുന്നേൽ എന്നിവർ പ്രസംഗിക്കും.