കാപ്പ പ്രതിയെക്കുറിച്ച് വിവരം നല്‍കിയതിന് മര്‍ദനം: നാലു പേര്‍ക്കെതിരേ കേസ്
1540236
Sunday, April 6, 2025 7:14 AM IST
പയ്യന്നൂര്‍: കാപ്പ കേസില്‍ പ്രതിയായ ആളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയെന്ന് ആരോപിച്ച് യുവാക്കളെ സംഘടിതമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. രാമന്തളി പാലക്കോട് താമസിക്കുന്ന എം. ഇഖ്ബാൽ, സുഹൃത്തുക്കളായ ഇസ്മയിൽ, നബീൽ എന്നിവർക്കാണ് മർദനമേറ്റത്. ഇഖ്ബാലിന്റെ പരാതിയില്‍ പാലക്കോട് സ്വദേശികളായ സഹീര്‍, സാജിദ്, ഷഹനാസ്, സജീര്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ പാലക്കോട് ജംഗ്ഷനിൽ ഇഖ്ബാലും സുഹൃത്തുക്കളും നിൽക്കുന്നതിനിടെ നാലംഗ സംഘം അശ്ലീലഭാഷയിൽ ചീത്ത വിളിച്ച് കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തടിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതി. കാപ്പ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജില്ലയില്‍ പ്രവേശനം വിലക്കിയിരുന്ന റാഷിദ് എന്നയാള്‍ നിയമലംഘനം നടത്തി പാലക്കോടെത്തിയപ്പോള് പോലീസ് പിടികൂടി വീണ്ടും കാപ്പ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. റാഷിദിനെക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത് ഇഖ്ബാലും സുഹൃത്തുക്കളുമാണെന്ന ആരോപിച്ചിയിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു.