പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 29 പവനും 20,000 രൂപയും കവർന്നു
1539683
Saturday, April 5, 2025 1:02 AM IST
പെരുമ്പടവ്: ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട് കൂത്തിത്തുറന്ന് 29 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും കവര്‍ന്നു. മടയമ്മക്കുളത്തെ വി.വി. കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച കുടുംബസമേതം കുളിയപ്പുറത്തെ തറവാട്ട് വീട്ടിൽ പോയിരുന്നു. വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കിണറ്റിൽനിന്ന് വെള്ളം കോരുന്ന വാതിലും അടുക്കളയുടെ വാതിലും കുത്തിത്തുറന്ന നിലയിലാണ്. മുൻവശത്തെ വാതിലും പാരയിട്ട് കുത്തിയതിന്റെ അടയാളങ്ങൾ ഉണ്ട്.
ഇന്നലെ കണ്ണൂരിൽനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പെരിങ്ങോം സിഐ മെൽബിൻ ജോസ്, എസ് ഐ കെ.ഖദീജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.