ബസ് വീട്ടുമതിലിൽ ഇടിച്ച് അപകടം
1540239
Sunday, April 6, 2025 7:14 AM IST
കൂത്തുപറമ്പ്: കൈതേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടു മതിലിലിടിച്ചു. കണ്ണൂരിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം 4.50 യോടെയായിരുന്നു അപകടം.
പയ്യന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന പാലക്കാടൻസ് ബസ് നിയന്ത്രണം വിട്ട് വീട്ടുമതിലിലിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കേറ്റ ബസ് യാത്രക്കാരിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കൈതേരിയിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.