അശാസ്ത്രീയ മാലിന്യ സംസ്കരണം: 30,000 രൂപ പിഴ
1540212
Sunday, April 6, 2025 7:06 AM IST
തളിപ്പറമ്പ്: അശാസ്ത്രീയമായി മാലിന്യം സംസ്കരിച്ചതിന് തളിപ്പറമ്പ ടൗണിലെ ലോലിനോ കഫേയ്ക്ക് 30000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ മാലിന്യ ജല ടാങ്ക് ഓവർ ഫ്ലോ ചെയ്തു വെള്ളം തുറസായ കെട്ടിടത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കെട്ടി കിടക്കുന്നതായി കണ്ടെത്തി.
സമീപത്തെ സ്ഥാപനങ്ങൾക്കും മലിന ജലത്തിന്റെ ദുർഗന്ധം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ. ദിബിൽ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമ്യ തുടങ്ങിയവർ പങ്കെടുത്തു.