കെ.വി.ആന്റണിക്കും രജീഷ് ബാലയ്ക്കും പുരസ്കാരം
1540235
Sunday, April 6, 2025 7:14 AM IST
കണ്ണൂര്‍: അശ്രഫ് ആഡൂര് സൗഹൃദകൂട്ടായ്മ ഏർപ്പെടുത്തിയ ആറാമത് ചെറുകഥാ പുരസ്കാരത്തിന് കെ.വി. ആന്റണിയുടെ മഞ്ഞക്കിളിപ്പാവ, രജീഷ് ബാലയുടെ ഉപ്പിളി എന്നീ കഥകള്‍ അർഹമായി. ലഭിച്ച 236 കഥകളിൽ നിന്നാണ് മഞ്ഞക്കിളിപ്പാവയും ഉപ്പിളിയും തെരഞ്ഞെടുത്തതെന്ന് പുരസ്കാര സമിതി ചെയർമാൻ പി.എസ്. വിനോദ്, കൺവീനർ ഇയ്യ വളപട്ടണം എന്നിവർ അറിയിച്ചു.
പി.കെ. പാറക്കടവ് ,സന്തോഷ് ഏച്ചിക്കാനം ,നയന്‍താര എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് അടുത്ത മാസം സമ്മാനിക്കും. എറണാകുളം ജില്ലയിലെ കാലടിയ്ക്ക് സമീപം പിരാരൂര്‍ സ്വദേശിയാണ് കെ.വി.ആന്റണി. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം പൊടിക്കളം സ്വദേശിയാണ് രജീഷ് ബാല.