ഒരുലക്ഷം കർഷക സമിതി ധർണ നടത്തി
1540232
Sunday, April 6, 2025 7:14 AM IST
കണ്ണൂർ: ഒരുലക്ഷം കർഷക സമിതി (ഒവൈകെഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. കൃഷിവകുപ്പ് മുഖേന 1994 ൽ നടപ്പിലാക്കിയ ഒരുലക്ഷം പേർക്ക് പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായി ചേർന്ന ആളുകൾക്ക് കഴിഞ്ഞ നാലുവർഷമായി പെൻഷനും ഗ്രാറ്റുവിറ്റിയും കിട്ടാത്തതിൽ പ്രതിഷേധിച്ചും സർക്കാരിന്റെ പൊതു ഫണ്ട് പദ്ധതിയിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ നടത്തിയത്.
ധർണ ഉദ്ഘാടനം ചെയ്ത സജീവ് ജോസഫ് എംഎൽഎ ലക്ഷം തൊഴിൽദാന പദ്ധതിയിലെ അംഗങ്ങളുടെ പ്രശ്നങ്ങൾ ഭരണ-പ്രതിപക്ഷ എംഎൽഎമാരുടെ സഹകരണത്തോടെ നിയമസഭയിൽ അവതരിപ്പിക്കാമെന്ന് ഉറപ്പുനൽകി. ഈ പദ്ധതിയിലുള്ള അംഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ സംഘടന ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും. ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചുതറയിൽ അധ്യക്ഷത വഹിച്ചു. ജോണി പാന്പാടിയിൽ, വിൽസൺ വടക്കയിൽ, ചന്ദ്രശേഖരൻ, ജോണി വള്ളോക്കരി, തോമസ് കന്നുതൊട്ടിയിൽ, മൻമദൻ മാങ്ങാട്ടിടം തുടങ്ങിയവർ പ്രസംഗിച്ചു.