ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണു
1540216
Sunday, April 6, 2025 7:06 AM IST
ചെറുപുഴ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം പൊട്ടിവീണു. ഇന്നലെ വൈകുന്നേരം 4.30 ഓടെയുണ്ടായ കനത്ത കാറ്റിലും മഴയിലും ആഞ്ഞിലിമരത്തിന്റെ ശിഖരം പൊട്ടി ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്കു മുകളിൽ വീഴുകയായിരുന്നു. വാഴക്കുണ്ടത്തെ പൊടിമറ്റത്തിൽ ലോയി മാനുവലിന്റെ ഓട്ടോറിക്ഷയുടെ മുകളിലാണു മരം പൊട്ടിവീണത്.
ചൂരപ്പടവിൽ നിന്ന് വാഴക്കുണ്ടത്തേക്ക് വരുന്ന സമയത്ത് ഉദയം കാണാക്കുണ്ട് കവലയ്ക്കു സമീപത്തായിരുന്നു അപകടം. ലോയിയും ഒരു കുട്ടിയുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
വൈദ്യുത ലൈനിലും കേബിളിലും തട്ടിയതിനു ശേഷമാണ് ഓട്ടോറിക്ഷയിൽ ഗിഖരം വീണത്. ഇതിനാൽ ഓട്ടോറിക്ഷയ്ക്കും കാര്യമായ പരിക്കുകൾ പറ്റിയില്ല. ഓടിയെത്തിയ നാട്ടുകാരാണു ശിഖരം വെട്ടിമാറ്റിയത്.