ബ്ലഡ് ഡോണേഴ്സ് ഫോറം ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി
1539695
Saturday, April 5, 2025 1:02 AM IST
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റ്, കെസിവൈഎം ചെമ്പേരി ഫൊറോന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയോര മേഖലയിലുള്ള വിവിധ കുടിയേറ്റ ഗ്രാമങ്ങളിലെ രക്തദാതാക്കളെ കണ്ടെത്തി രൂപീകരിച്ച രക്തദാന സേനയിലെ അംഗങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി. സജീവ് ജോസഫ് എംഎൽഎ പ്രകാശനം നിർവഹിച്ചു.
ചെമ്പേരി ലൂർദ് മാതാ ബസലിക്ക റെക്ടർ റവ. ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, ജോസ് മേമടം, ചെമ്പേരി വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിൽ, കെസിവൈഎം ചെമ്പേരി ഫൊറോന സമിതി പ്രസിഡന്റ് അശ്വതി നിധിൻ, സെക്രട്ടറി ഡോൺ റോബി, വൈഎംസിഎ വനിതാ ഫോറം ചെയർപേഴ്സൺ ലിസിയമ്മ ജോസഫ് എന്നിവർ പങ്കെടുത്തു.
ബ്ലഡ് ഡോണേഴ്സിന്റെ ലിസ്റ്റ് ഡിജിറ്റൽ ഡോക്യുമെന്റായി ആവശ്യക്കാർക്ക് ലഭ്യമാക്കുമെന്നും സംഘാടകർ അറിയിച്ചു.