സ്കൂൾ വാർഷികാഘോഷങ്ങൾ
1539698
Saturday, April 5, 2025 1:02 AM IST
ഇടവരമ്പ് ഗവ. എൽപി സ്കൂൾ
ചെറുപുഴ: ഇടവരമ്പ് ഗവ. എൽപി സ്കൂൾ വാർഷികാഘോഷം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എഇഒ ടി.വി. ജ്യോതിബസു എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
ചെറുപുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷന്റി കലാധരൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.സി. പൗലോസ്, പഞ്ചായത്തംഗങ്ങളായ മാത്യു കാരിത്താങ്കൽ, സിബി എം. തോമസ്, രജിത സജി, പയ്യന്നൂർ ബിപിസി ബിആർസി എം.വി. ഉമേഷ്, മുഖ്യാധ്യാപകൻ ടി.പി. മോഹനൻ, നീതു സേവ്യർ, ഉണ്ണിക്കണ്ണൻ, എ.പി. പ്രശാന്ത്, ബിജു തെന്നടിയിൽ, ജയ സുനിൽ, പി. രേഷ്മ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് കുറ്റൂർ, നല്ല പാഠം കോ-ഓർഡിനേറ്റർ കെ.ജെ. റീജ, റിയ ബാബു എന്നിവരെ ആദരിച്ചു.
അങ്കണവാടി കുട്ടികൾ, പ്രൈമറി വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എന്നിവരവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ഫ്ലവേഴ്സ് ഫെയി രേഷ്മ ബിജു, എസ്എംസി അംഗങ്ങൾ, അധ്യാപകർ എന്നിവരവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ചെറുപുഴ ശ്രീകൃഷ്ണ കളരി സംഘത്തിലെ ജോജി കുര്യൻ നയിച്ച കുട്ടികളുടെ കളരി പ്രദർശനം എന്നിവയും നടന്നു.
തട്ടുമ്മൽ നരമ്പിൽ ഗവ. എൽപി സ്കൂൾ
ചെറുപുഴ: തട്ടുമ്മൽ നരമ്പിൽ ഗവ. എൽപി സ്കൂളിന്റെ 96ാം വാർഷികാഘോഷം നടത്തി. പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എഇഒ ടി.വി. ജ്യോതി ബാസു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തംഗങ്ങൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
മെഗാ ഡാൻസ് നൈറ്റ്, തട്ടുമ്മൽ ദിവ്യപുരം ക്ഷേത്രം മാതൃ സമിതിയുടെ കൈകൊട്ടിക്കളി, തട്ടുമ്മൽ മർഹബ ദഫ് സംഘത്തിന്റ മെഗാ ദഫ് എന്നിവയും അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി വർണശബളമായ വിളംബര ഘോഷയാത്രയും നടന്നു.