റോഡ് ഉദ്ഘാടനം ചെയ്തു
1540218
Sunday, April 6, 2025 7:06 AM IST
മിഡിലാക്കയം: ഏരുവേശി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മിഡിലാക്കയം-ആൻമേരി റോഡ് പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ് അധ്യക്ഷത വഹിച്ചു. വാർഡംഗം ഏബ്രഹാം കാവനാടിയിൽ ആമുഖ പ്രഭാഷണം നടത്തി. വാർഡംഗം ജയശ്രീ ശ്രീധരൻ പ്രസംഗിച്ചു. രാജു വയലാമണ്ണിൽ, ബിജു ചന്ദ്രൻകുന്നേൽ, ലീലാമ്മ മൂലൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചെറുപുഴ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പാമ്പക്കല്ല്-വാണിയംകുന്ന് റോഡ് പഞ്ചായത്തംഗം ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 190 മീറ്ററാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. പ്രദേശത്തെ 50 ഓളം കുടുംബങ്ങളുടെ 30 വർഷമായുള്ള ആവശ്യമായിരുന്നു റോഡ് ഗതാഗതയോഗ്യമാക്കണമെന്നത്. ഉദ്ഘാടന യോഗത്തിൽ റോഡ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കൺവീനർ തോമസ് ജോൺ, ജോൺ ജോസഫ് തയ്യിൽ, അരുൺ പ്രേം, അനീഷ് ആന്റണി, എൻ.എസ്. സന്തോഷ്, ജോബി വെച്ചുകുന്നേൽ എന്നിവർ പ്രസംഗിച്ചു. പായസ വിതരണം നടന്നു.